കൊച്ചി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചലച്ചിത്ര അക്കാദമി ചെയര്മാൻ രഞ്ജിത് പുരസ്കാര നിര്‍ണ്ണയത്തില്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ലിജേഷ് മുല്ലേഴത്ത് നല്കിയ അപ്പീലാണ് തള്ളിയത്.
ആരോപണത്തിന് തെളിവില്ലെന്ന് ചീഫ് ജസ്റ്റഇസ് ആശിഷ് ദേശായി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആകാശത്തിന് താഴെ' സിനിമയുടെ നിര്‍മ്മാതാവിന് പരാതിയില്ല.ജൂറി അംഗങ്ങള്‍ പരാതിക്കാരെ പിന്തുണച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ കഴമ്ബില്ലെന്നും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവെയ്ക്കുകയായിരുന്നു. പുരസ്കാര നിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
പുരസ്കാര നിര്‍ണ്ണയത്തിലെ സ്വജനപക്ഷപാതത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നല്കിയ പരാതിയാണ് സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയത്. ഈ വിധി ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ലിജീഷ് പറയുന്നു.
രഞ്ജിത്ത് ചെയര്മാൻ സ്ഥാനം ദുരുപയോഗം ചെയ്തതിനും ജൂറി അംഗങ്ങളെ സ്വാധീനിച്ചതിനും മതിയായ തെളിവുകള്‍ ഇല്ലെന്ന് അറിയിച്ചാണ് സിംഗിള്‍ ബെഞ്ച്് ഹര്‍ജി തള്ളിയത്. പുരസ്കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സംവിധായകൻ വിനയനാണ് ആദ്യം രഞ്ജിത്തിനെതിരേ രംഗത്തെത്തിയത്. ജൂറി അംഗങ്ങളായ ജൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവര്‍ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലിജീഷ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.