കൊച്ചി; കോതമംഗലം വാരപ്പെട്ടിയില്‍ 220 കെ വി ലെെനിന് കീഴില്‍ കൃഷി ചെയ്ത കുലച്ച വാഴകള്‍ കെഎസഇബി ജീവനക്കാര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്ഷകൻ സര്‍ക്കാര്‍ പണം കെെമാറി.
വാരപ്പെട്ടിയില്‍ കണ്ടംപാറ കാവുംപുറത്ത് തോമസിന്റെ നാന്നൂറോളം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഉയരത്തില്‍ വളര്‍ന്ന വാഴകെെകള് വെെദ്യുതി ലെെനില്‍ തട്ടി അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്.
എന്നാല്‍ ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വാഴകര്‍ വെട്ടിയത് കനത്ത നഷ്ടമാണ് തോമസിനുണ്ടാക്കിയത്. ഇത് പരിഹരിക്കാൻ വെെദ്യുതി - കൃഷി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയാണ് നഷ്ടപരിഹാരം നല്കുവാൻ തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായര്‍ , തഹസീല്‍ദാര്‍ റെയ്ച്ചല്‍ കെ വര്‍ഗീസ്, എഫ് ഐ ടി ചെയര്മാൻ ആര് അനില്‍കുമാര്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സലി, സി. ശ്രീകല, പ്രിയ സന്തോഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനൻ , എം പി ഐ ചെയര്മാൻ ഇ കെ ശിവൻ,
സിപിഐ എം ലോക്കല്‍ സെക്രട്ടറി എം പി വര്‍ഗീസ്, കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടര്‍ സജി പൗലോസ്,തൊടുപുഴ ട്രാൻസ്മിഷൻ ഡെപ്പ്യൂട്ടി ചീഫ് എൻജിനീയര്‍ അനില്‍ കുമാര്‍ ജി, കോതമംഗലം ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ റുഖിയ, സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ജോണ്സണ് മാനുവല്‍ , കൃഷി ഓഫീസര്‍ ഇ എം മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.