അടിക്കു !! പിന്നാലെ ഇനി അയർലണ്ടിലെ ഡബ്ലിൻ നഗരത്തിനു പോക്കടി സൂക്ഷിക്കുക .. മുന്നറിയിപ്പും

യൂറോപ്യൻ രാജ്യമായ അയർലണ്ടിനാണ് ഇപ്പോൾ ഒന്നിന് പുറകെ മറ്റു രാജ്യങ്ങളുടെ എംബസ്സിയുടെ മുന്നറിയിപ്പ് തലവേദന ആകുന്നത്. ഈയിടെയായി നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. 


കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കൻ വിനോദ സഞ്ചാരി അടിമേടിച്ചു ആശുപത്രിയിൽ ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പൗരന്‍ ഡബ്ലിനില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിനെത്തുടര്‍ന്ന്  ഒരു സുരക്ഷാ മുന്നറിയിപ്പ് ഡബ്ലിനിലെ യുഎസ് എംബസി പുറത്തിറക്കിയിരുന്നു. 

ഇതിനു  പിന്നാലെ ഡബ്ലിനിലെത്തുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി സ്പാനിഷ് എംബസിയും എത്തി. എന്നാൽ ഇപ്രാവശ്യം അടികൂടാതെ .. പകരം കള്ളന്മാരെ സൂക്ഷിക്കുക എന്നുകൂടിയാണ്  ..സ്‌പാനിഷ്‌ എംബസ്സി പറയുന്നത്. 

പൊതുവെ അയര്‍ലണ്ട് സുരക്ഷിതമായ രാജ്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി സൂക്ഷിക്കണമെന്നും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഡബ്ലിന്‍ നഗരത്തിലെ വടക്കന്‍ ഉള്‍പ്രദേശങ്ങളായ Temple Bar, Portobello, O’Connel Street area, Parnell Square, Connolly Station പരിസരം എന്നിവിടങ്ങളിലെ തെരുവുകളില്‍ സ്ഥിരമായി അടിപിടികളുണ്ടാകാറുണ്ടെന്ന് എന്നും  എംബസി മുന്നറിയിപ്പ്  പറയുന്നു. കൂടാതെ  നഗരത്തിലെത്തുന്നവര്‍ പ്രത്യേക മുന്‍കരുതലുകളെടുക്കണമെന്നാണ് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.


മുൻപ് സമാനമായ പ്രസ്താവനകൾ വരുന്ന സ്‌റ്റുഡന്റ്സിനെ ഉദ്ദേശിച്ചും പുതിയ കുടിയേറ്റക്കാർക്ക് വേണ്ടിയും  ഇന്ത്യൻ എംബസിയും പുറത്തിറക്കിയിട്ടുണ്ട്. അതിൽ വാടക തട്ടിപ്പുകളും വ്യാജ ഫോൺ വിളികളും അക്രമവും വിഷയമായിട്ടും ഉണ്ട്. എന്തൊക്കെയായാലും സമ്മർ സമയത്ത് അയർലണ്ടിൽ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമാണ് അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !