ഓർമ്മയുണ്ടോ ധർമ്മജ...എത്ര പേരെ നിങ്ങൾ പറ്റിച്ചു’: ആരോപണത്തിനു മറുപടിയുമായി ധർമജൻ ബോൾഗാട്ടി.
ധർമൂസിന്റെ പേരിൽ തന്റെ കയ്യിൽനിന്നു വാങ്ങിയ പണം തിരിച്ചുതന്നിട്ടില്ലെന്നും ഈ അവസ്ഥ വേറൊരാൾക്കും ഉണ്ടാകാതിരിക്കട്ടെ എന്നുമായിരുന്നു കമന്റിൽ ഉണ്ടായിരുന്നത്. ഈ വർഷം ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു വിശാഖ് ഇങ്ങനെ കമന്റ് ചെയ്തത്.
വിശാഖ് കാർത്തികേയൻ എന്ന ആളുടെ കമന്റ് ഇങ്ങനെ:
‘‘ഓർമയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽനിന്നു മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം. ഇനി വേറെ ഒരാൾക്കു കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.’’
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കാനെത്തിയ ആൾക്ക് ഓഗസ്റ്റ് പത്തിനു മറുപടി നൽകി നടൻ ധർമജൻ ബോൾഗാട്ടി. എന്നാൽ ആരോപണം വാസ്തവവിരുദ്ധമാണെന്നും തന്നെ മറ്റുള്ളവർ പറ്റിച്ചതല്ലാതെ താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും മറുപടിയായി ധർമജൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ടാണ് ഈ കമന്റ് കാണാതെ പോയതെന്നും ധർമജൻ പറയുന്നുണ്ട്.
ധർമജന്റെ മറുപടി
‘‘വൈശാഖ്, ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഞാനങ്ങനെ ഫെയ്സ്ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല. പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസ്സായി. എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല. നിങ്ങളുടെ കയ്യിന്ന് 5 രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റുമോ? ...എല്ലാവരും രക്ഷപ്പെടാൻ വേണ്ടി നിലകൊണ്ടു. പക്ഷേ വിശ്വസിച്ചവർ ചതിച്ചു. പേര് പോയത് എന്റെ ...’’– ധർമജൻ
അരിസ്റ്റോ സുരേഷിനൊപ്പമുള്ള ധർമജന്റെയും ഭാര്യയുടെയും ചിത്രത്തിനു താെഴയാണ് നടനെതിരെ വ്യക്തിപരമായ ആരോപണവുമായി ഒരാൾ എത്തിയത്. സംഭവത്തിൽ ധർമജനെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തുന്നത്. കൃത്യമായ തെളിവുകളില്ലാതെ ഒരാൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇത് തീർത്തും തെറ്റായിപ്പോയെന്നുമാണ് ധർമജനെ പിന്തുണച്ചെത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.