പലരും പേടിയോടെ നോക്കി കാണുന്ന രോഗമാണ് കാൻസര്‍. ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് കാൻസര്‍ എന്ന് പറയുന്നത്.
ശരീരത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാം. ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസര്‍ മൂലമായിരിക്കില്ല. എന്നിരിന്നാലും, അവ പരിശോധിക്കേണ്ടത് പ്രധാനമാണ്.
കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം
ഒന്ന്...
മിക്ക സ്ത്രീകള്‍ക്കും ഇടയ്ക്കിടെ ക്രമരഹിതമായ ആര്‍ത്തവമോ മലബന്ധമോ ഉണ്ടാകാറുണ്ട്. എന്നാല്‍ സ്ഥിരമായ വേദനയോ ആര്‍ത്തവ സൈക്കിളിലെ മാറ്റങ്ങളോ സെര്‍വിക്കല്‍, ഗര്‍ഭാശയ അല്ലെങ്കില്‍ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.
രണ്ട്...
ക്യാൻസര്‍ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു പ്രധാന ലക്ഷണം ശരീരഭാരം കുറയുന്നു എന്നതാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നിങ്ങളുടെ ശരീരഭാരം കുറയുമ്പോള്‍, അതിനെ വിശദീകരിക്കാനാകാത്ത ഭാരം കുറയല്‍ എന്ന് വിളിക്കുന്നു.
മൂന്ന്...
ദീര്‍ഘകാല മലബന്ധ പ്രശ്നം, വയറിളക്കം, വയറുവേദന തുടങ്ങിയവയൊക്കെ വൻകുടല്‍ കാൻസറിന്റെ ലക്ഷണമാകാം. മൂത്രം കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വേദന, മൂത്രത്തില്‍ രക്തം, അല്ലെങ്കില്‍ മൂത്രസഞ്ചി പ്രവര്‍ത്തനത്തിലെ മാറ്റം (പതിവിലും കൂടുതലോ കുറവോ മൂത്രം ഒഴിക്കേണ്ട അവസ്ഥ പോലുള്ളവ) മൂത്രസഞ്ചി അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ടേക്കാം.
നാല്...
മലമൂത്രവിസര്‍ജനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകളോളം വിട്ടുമാറാത്ത മലബന്ധമോ വയറിളക്കമോ വന്നാല്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പ്രത്യേകിച്ച് നാല്പതു വയസ്സു കഴിഞ്ഞ ആളാണെങ്കില്‍ ശ്രദ്ധ വേണം.
അഞ്ച്...
ദഹനക്കേട് അല്ലെങ്കില്‍ ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് മൂലമുള്ള പ്രശ്നങ്ങള്‍ അന്നനാളം (വയറ്റിലേക്ക് ഭക്ഷണം പോകുന്ന കുഴല്‍), ആമാശയം, അല്ലെങ്കില്‍ ശ്വാസനാളം (തൊണ്ട) എന്നിവയുടെ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം.
ആറ്...
നിറം, വലുപ്പം, ആകൃതി എന്നീ കാര്യങ്ങള്‍ വ്യത്യാസപ്പെടുന്ന അരിമ്പാറ, മറുക് എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ഡോക്ടറെ ഉടൻ തന്നെ കാണണം. ചര്‍മ്മത്തിലെ മറ്റേതെങ്കിലും മാറ്റങ്ങളും ഡോക്ടറെ അറിയിക്കണം.
ഏഴ്...
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥിരമായ മുഴകള്‍ അല്ലെങ്കില്‍ വീക്കം എന്നിവ കാണുന്നുണ്ടെങ്കില്‍ ഗൗരവമായി കാണണം. കഴുത്ത്, കക്ഷം, നെഞ്ച്, സ്തനങ്ങള്‍ അല്ലെങ്കില്‍ വൃഷണം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.