വീണ്ടും എയർഗൺ മരണം; വെടിയേറ്റ് മരിച്ചത് 55 കാരൻ,

ആലപ്പുഴ: പള്ളിപ്പാട് എയര്‍ഗണ്ണില്‍ നിന്നും വെടിയേറ്റ് മദ്ധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.55 വയസായിരുന്നു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദ് പിടിയിലായിട്ടുണ്ട്. സോമന്റെ വയറിലും മുതുകിലും ആണ് വെടിയേറ്റത്. കുടുംബവഴക്കിനെ തുടര്‍ന്നുള്ള വാൿതര്‍ക്കമാണ് വെടിവെപ്പില്‍ അവസാനിച്ചത്.

സംഭവത്തില്‍ ബന്ധുകൂടിയായ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരം സോമന്റെ ഇരട്ട സഹോദരനുമായി പ്രസാദ് വഴക്കിട്ടിരുന്നു. ഇത് ചോദ്യം ചെയ്യാൻ സോമൻ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ എയര്‍ഗണ്ണെടുത്ത് വെടി വെക്കുകയായിരുന്നു. വെടിയേറ്റ സോമനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴി‍ഞ്ഞില്ല.

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.കഴിഞ്ഞ ദിവസം മലപ്പുറത്തും ഒരാള്‍ എയര്‍ണ്ണില്‍നിന്ന് വെടിയേറ്റ് മരണപ്പെട്ടിരുന്നു.മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് (40) മരിച്ചത്. സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍ നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !