പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍‌ചാണ്ടി സാറിനേയും ജയ്ക്കിനേയും ഒരേപോലെ ഇഷ്ടമായിരുന്നു"- എ എം ആരിഫ് എം പി,

കോട്ടയം:ഹൃദയത്തിന്റെ രണ്ടറകളില്‍ ഒന്നില്‍ ജെയ്ക്കിനെയും മറ്റൊന്നില്‍ ഉമ്മൻ‌ചാണ്ടിയേയും ഒരുപോലെ സൂക്ഷിക്കുന്ന നാടാണ് പുതുപ്പള്ളിയെന്ന് എ എം ആരിഫ് എം പി.

അതുകൊണ്ടാണ് ഉമ്മൻചാണ്ടി സാറും ജയ്ക്കും തമ്മിലുള്ള തിരഞ്ഞെടുപ്പ് മത്സരത്തില്‍,പുതുപ്പള്ളി വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ അന്ന് ഉമ്മൻചാണ്ടി സാറിനെ വിജയിപ്പിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

എ എം ആരിഫ് എം പി ഫേസ്ബുക്കില്‍ കുറിച്ചത്

ഉമ്മൻ‌ചാണ്ടി സാറിനേയും ജയ്ക്കിനേയും ഒരേപോലെ ഇഷ്ടപ്പെട്ട പുതുപ്പള്ളി.പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മൻ‌ചാണ്ടി സാറിനേയും ജയ്ക്കിനേയും ഒരേപോലെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഉമ്മൻചാണ്ടി സാറും ജയ്ക്കും തമ്മിലുള്ള തിരഞ്ഞെടുപ്പ് മത്സരത്തില്‍,പുതുപ്പള്ളി വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ അന്ന് ഉമ്മൻചാണ്ടി സാറിനെ വിജയിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ അന്നുമുതല്‍ക്കു തന്നെ, ഉമ്മൻചാണ്ടി സാറിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട്, പുതുപ്പള്ളി ജയ്ക്കിനെ സ്നേഹിച്ചു തുടങ്ങി എന്നതിന്റെ ഉത്തമ ലക്ഷണമാണത്. അതോടൊപ്പം വികസനകാര്യത്തില്‍ ഉമ്മൻചാണ്ടി സാര്‍ തന്റെ മണ്ഡലത്തെ കുറച്ച്‌ കൂടി ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ആ കുറഞ്ഞ ഭൂരിപക്ഷം. അപ്പോഴും പുതുപ്പള്ളി ഹൃദയത്തിന്റെ രണ്ടറകളില്‍ ഒന്നില്‍ ജയ്ക്കിനേയും മറ്റൊന്നില്‍ ഉമ്മൻ‌ചാണ്ടി സാറിനേയും ഒരേ പോലെ സൂക്ഷിക്കുന്നു എന്ന് കരുതാവുന്ന ഒരു വിധിയെഴുത്തായിരുന്നു അത്.

എന്നാല്‍ ഉമ്മൻ‌ചാണ്ടി സാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനെ മുൻനിര്‍ത്തി,യാതൊരു വികസനവും മുന്നോട്ട് വെയ്ക്കാതെ, അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും വോട്ടാക്കി മാറ്റാൻ പറ്റുമോ എന്നാണ് യു. ഡി.എഫും കോണ്‍ഗ്രസ്സും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

അവരോട് പറയാനുള്ളത്,ഉമ്മൻചാണ്ടി സാറിന്റെ അതേ പാത തുടരും എന്നാണ് യു. ഡി. എഫ് സ്ഥാനാര്‍ഥി പറയുന്നതെങ്കില്‍,പുതുപ്പള്ളിക്കാര്‍ക്ക് ജയ്ക്കിനെ സ്വീകരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.

ഉമ്മൻ‌ചാണ്ടി സാര്‍ മറ്റ് തിരക്കുകള്‍ക്കിടയില്‍ തന്റെ മണ്ഡലമായ പുതുപ്പള്ളിയുടെ വികസനവും പരിപാലനവും മറന്നുപോകരുതായിരുന്നു. ഇപ്പോഴത്തെ യു. ഡി. എഫ് സ്ഥാനാര്‍ഥി അദ്ദേഹം മറന്നുപോയ വികസനകാര്യങ്ങള്‍ പരിഹരിക്കും എന്നല്ല പറയുന്നത്,ആ പാത പിൻതുടരും എന്നാണ്. അതിന്റെ അര്‍ത്ഥം പുതുപ്പള്ളിയുടെ വികസനകാര്യത്തില്‍

യു. ഡി. എഫ് സ്ഥാനാര്‍ഥിയ്ക്ക് യാതൊരുവിധ അറിവും അതിലുപരി അതില്‍ യാതൊരു താല്പര്യവുമില്ല എന്നത് പകല്‍ പോലെ വ്യക്തമാകുകയാണ്.അതുകൊണ്ട് തന്നെ ഇക്കുറി ജയ്ക്കിന് ഒരവസരം കൊടുത്ത്‌, ജയ്ക്ക് അത് തങ്ങളുടെ മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി വിനിയോഗിക്കുന്നത് അഭിമാനത്തോടെ അനുഭവിച്ചറിയാൻ പുതുപ്പള്ളിക്കാര്‍ക്ക്‌ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ്.

പുതുപ്പള്ളിക്കാര്‍ കഴിഞ്ഞ തവണ മനസ്സുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ജയ്ക്കിനെ ഇത്തവണ ഹൃദയംകൊണ്ടുകൂടി ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയുടെ വികസനം ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും ജയ്ക്കിന്റെ വിജയം ആഗ്രഹിച്ചേ പറ്റൂ.

ജയ്ക്ക് ജയിക്കും..

ജയ്ക്കിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !