ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനിയന്ത്രിതമായ പ്രമേഹം, ഹൈപ്പര്‍ കൊളസ്ട്രോളീമിയ, പുകവലി, മയക്കുമരുന്ന് ഉപയോഗം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് ഹൃദയാഘാതത്തിന്റെ സാധാരണ അപകട ഘടകങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു.
ചെറുപ്രായത്തില്‍ തന്നെ കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്.ഹൃദയാഘാതം തടയാൻ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഒരു സമഗ്രമായ മെറ്റബോളിക് പ്രൊഫൈല്‍ പരിശോധനയെങ്കിലും ചെയ്യണമെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെൻഷണല്‍ കാര്‍ഡിയോളജിസ്റ്റ്, കാത്ത് ലാബ് ഡയറക്ടറും മെഡിക്കോവര്‍ ഹോസ്പിറ്റലിലെ സ്ട്രക്ചറല്‍ ഹാര്‍ട്ട് ഇന്റര്‍വെൻഷൻ എന്നിവയുടെ ഡയറക്ടറുമായ ഡോ.ശരത് റെഡ്ഡി അന്നം പറഞ്ഞു.
ജീവിതശൈലിയിലെ മാറ്റങ്ങള്‍ ആദ്യകാല ഹൃദയാഘാതം തടയുന്നതിനുള്ള പ്രധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരില്‍ ഹൃദയാഘാതത്തിനുള്ള ഏറ്റവും സാധാരണമായ കാരണം പുകവലിയാണ്.
അത് പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം യുവാക്കളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍, ദിവസത്തില്‍ കുറഞ്ഞത് ½ മണിക്കൂര്‍ കുറഞ്ഞത് ശീലമാക്കുക.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണത്തിലാണെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലെ നാരുകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക, പോഷകഗുണമുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതും പതിവായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനുള്ള വളരെ പ്രധാനപ്പെട്ട ഒരു അപകട ഘടകമാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്ബോള്‍ ഹൃദയം കഠിനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഹൃദയപേശികളുടെ ഈ ദൃഢത മൂലം ഹൃദയാഘാതം ഉണ്ടാകാം. ഡോക്ടറുമായി സംസാരിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് കണ്ടെത്തുക.
ഉചിതമായ വ്യായാമം, കുറഞ്ഞ ഉപ്പ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ആരോഗ്യകരമായ ഭാരം, സമ്മര്‍ദ്ദ നിയന്ത്രണം എന്നിവയിലൂടെ രക്തസമ്മര്‍ദ്ദം കുറഞ്ഞേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.