ഉപ്പുതൊട്ട് കർപ്പൂരം വരെ സകലതിനും തീപിടിച്ച വില സർക്കാർ വിതരണ കേന്ദ്രങ്ങളിൽ ആവശ്യ സാധനങ്ങൾ കിട്ടാനില്ല 'ഓണക്കാലം വറുതിക്കാലം

തിരുവനന്തപുരം :സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ അവശ്യ സാധനങ്ങളുടെ സ്റ്റോക്കില്ലെന്നത് മാത്രമല്ല, സാധനങ്ങള്‍ കൂടിയ വിലക്ക് വില്‍ക്കുന്നതായും പരാതി.

സബ്​സിഡി  നിരക്കില്‍ നല്‍കേണ്ട അരലിറ്റര്‍ വെളിച്ചെണ്ണ എവിടെയും ലഭ്യമല്ല. പകരം ഒരു ലിറ്ററിന്‍റെ ശബരി വെളിച്ചെണ്ണ പകുതി സബ്സിഡി നിരക്കില്‍ നല്‍കുന്നു. മുളക്, മല്ലി, കുറുവ അരി തുടങ്ങിയവയ്ക്കും സര്‍ക്കാര്‍ നിശ്ചയിച്ച സബ്​സിഡി  വിലയേക്കാള്‍ കൂടിയ വിലയാണ് ഈടാക്കുന്നത്.

പതിമൂന്ന് അവശ്യ സാധനങ്ങള്‍ക്ക് ഒരിക്കലും വിലകൂടില്ലെന്നതാണ് സര്‍ക്കാര്‍ അവകാശവാദം. ഇന്നലെയും മുഖ്യമന്ത്രി ഇതാവര്‍ത്തിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച വില നിലപ്രകാരം 46 രൂപയ്ക്ക് അരലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കണം. എന്നാല്‍ തിരുവനന്തപുരം പഴവങ്ങാടിയിലെയും ഫോര്‍ട്ടിലെയും സപ്ലൈകോ ഔട്ടലെറ്റുകളില്‍ അരലിറ്റര്‍ വെളിച്ചെണ്ണയില്ല.

പകരം ശബരിയുടെ ഒരു ലിറ്റര്‍ വെളിച്ചെണ്ണ. വില 126 രൂപ. മുളകിന് സര്‍ക്കാര്‍ നിശ്ചയിച്ച വില കിലോയ്ക്ക് 75 രൂപ. പക്ഷെ 40 രൂപയുടെ അരക്കിലോ പാക്കറ്റ് മാത്രേ ഇവിടെയുള്ളൂ. രണ്ടെണ്ണം വാങ്ങിയാല്‍ വില 80 ആയി. 

മല്ലിയുടെ സബ്സിഡി വില കിലോയ്ക്ക് 79 രൂപയാണ്. 41.50 രൂപയ്ക്ക് അരക്കിലോ പാക്കറ്റാണ് വില്‍ക്കുന്നത്. കുറുവ അരിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില 25 രൂപയാണെങ്കില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വില്‍ക്കുന്നത് 45 രൂപയ്ക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !