കൊച്ചി: തട്ടിപ്പിന് ഇരയായി ഫോര്‍ട്ട് കൊച്ചിയില്‍ കുടുങ്ങിയ ബ്രിട്ടീഷ് വനിതയ്ക്ക് സഹായവുമായി നടന് സുരേഷ് ഗോപി. സാമ്പത്തിക തട്ടിപ്പിന് ഇരയായാണ് വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു യുകെ വനിത കൊച്ചിയില്‍ കുടുങ്ങിയത്.
ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ കഴിയുന്ന 75 കാരിയായ പെനിലോപ് കോയിക്കാണ് സുരേഷ് ഗോപി സഹായം എത്തിച്ചത്.
60,000 രൂപയുടെ സഹായമാണ് സുരേഷ് ഗോപി ഇവര്‍ക്ക് എത്തിച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഡിക്സണ്‍ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ പെനിലോപ് കോയ്ക്ക് തുക കൈമാറി.
ഈ തുക കൊണ്ട് ടൂറിസ്റ്റ് വിസ ഫീസ് അടയ്ക്കാം. പുതുക്കാന്‍ രാജ്യത്ത് പുറത്ത് പോയി വരാനും, വീസ ലംഘനത്തിനുള്ള പിഴയടക്കാനും സാധിക്കും.
2007 മുതല്‍ കൊച്ചിയില്‍ സ്ഥിരം സന്ദര്‍ശകയാണ് പെനിലോപ്. ഇവര്‍ തെരുവ് നായകള്‍ക്കായി മാഡ് ഡോഗ് ട്രസ്റ്റ് എന്ന പേരില്‍ സംരക്ഷണ കേന്ദ്രം ഒരുക്കിയിരുന്നു.
2007 ല്‍ ആദ്യമായി ഭര്‍ത്താവിന്റെ കൂടെയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കൊച്ചി ഇഷ്ടപ്പെട്ടതോടെ വീണ്ടും വരാന്‍ തുടങ്ങി. 2010ൽ ഭർത്താവ് കൊച്ചിയിൽ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാൻ തീരുമാനിച്ചു.
മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചതോടെ ഇവര്‍ സാമൂഹിക രംഗത്തും അറിയപ്പെടാന്‍ തുടങ്ങി. അതിനിടെ ബ്രിട്ടനിലെ വീട് വിറ്റ് എട്ടുകോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചു. വിദേശത്തെ അക്കൌണ്ടിലാണ് ഈ പണം ഉണ്ടായിരുന്നത്. അതിനിടയില്‍ പള്ളുരുത്തി സ്വദേശിയായ ഒരാള്‍ നിശ്ചിതവരുമാനം വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്നും പണംവാങ്ങി. എന്നാല്‍ അതിനിടയില്‍ നിയമ വിരുദ്ധ പണമിടപാട് സംശയിച്ച് ഇവരുടെ അക്കൌണ്ട് മരവിപ്പിച്ചു.
പണം വാങ്ങിയാള്‍ എട്ടു വര്‍ഷമായി തന്നെ പറ്റിക്കുന്നു എന്ന് ആരോപിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടം വാങ്ങിയാണ് ഇവര്‍ ഇപ്പോള്‍ കൊച്ചിയിലെ ഹോം സ്റ്റേയില്‍ ഇവര്‍ കടം വാങ്ങിയാണ് താമസിക്കുന്നത്. വീസ കാലാവധി തീർന്നെങ്കിലും പുതുക്കാനോ, ടിക്കറ്റെടുക്കാനോ കഴിയാത്ത അവസ്ഥയിലാണു താനെന്നു പെനിലോപ് പറഞ്ഞിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.