പാലാ :സര്‍ക്കാര്‍ ഭൂമിയിൽ അതിക്രമിച്ച് കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങൾ ന്യുനപക്ഷ മോർച്ച നേതാവ് വെട്ടി നശിപ്പിച്ചതായി പരാതി.
ന്യുനപക്ഷ മോർച്ച നേതാവും വലവൂർ സ്വദേശിയുമായ മുണ്ടന്താനത്ത് സുമിത് ജോര്‍ജിന് എതിരെയാണ് പാലാ മഹാത്മാഗാന്ധി എച്ച്.എസ്.എസ്.അധികൃതര്‍ പരാതി നല്‍കിയത്.
സ്കൂളിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ അവധി ദിവസം അതിക്രമിച്ച് കയറി രണ്ട് ആഞ്ഞിലി വൃക്ഷങ്ങളും ഒരു വാക മരവും വെട്ടിനശിപ്പിച്ചതായാണ് ആക്ഷേപം. ഇതുസംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ പാലാ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.എം.ജി. എച്ച്.എസ്.എസിന് കീഴിലുള്ള പാലാ ബിആര്‍സി പ്രവര്‍ത്തിക്കുന്ന ളാലം യുപിഎസ് അനക്സ് വക കിഴതടിയൂര്‍ ബൈപാസിന് സമീപത്തെ ഭൂമിയില്‍ കഴിഞ്ഞ ഞായറാഴ്ച പകലായിരുന്നു സംഭവം.
ബൈപാസിന് സമീപത്ത് സുമിത്ത് ജോര്‍ജിന്റെ ഉമസ്ഥതയില്‍ 12 സെന്റോളം ഭൂമിയുണ്ട്. കമ്പിവേലി കെട്ടിതിരിച്ച ഈ ഭൂമിയോട് ചേര്‍ന്നുള്ള സ്കൂള്‍ വക ബ്ലോക്ക് നമ്പര്‍ 80ല്‍ 52, 22 എന്നീ സര്‍വ്വേ നമ്പരിലുള്ള 1.63 ഏക്കര്‍ ഭൂമിയിലെ രണ്ട് ലക്ഷത്തോളം രൂപാ വിലവരുന്ന വൃക്ഷങ്ങളാണ് ഉപയോഗയോഗ്യമല്ലാത്ത വിധം കഷ്ണങ്ങളായി വെട്ടി നശിപ്പിച്ചത് എന്നാണ് പരാതി.
തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമീപ പുരയിടത്തില്‍ നില്ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുമിത്ത് പാലാ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയത് സ്കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. മരങ്ങള്‍ മുറിച്ച് മാറ്റണമെങ്കില്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് വനം വകുപ്പ് അധികൃര്‍ വിലനിര്‍ണ്ണയം നടത്തി ലേലം ചെയ്ത് നല്‍കണം. സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം വിലനിര്‍ണ്ണയം നടത്തി വൃക്ഷങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി പൂര്‍ത്തിയായി വരുന്നതിനിടെയാണ് സുമിത് അനധികൃതമായി വെട്ടിനശിച്ചത് എന്നാണ് പരാതി.
ഇതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സ്കൂളില്‍ എത്തിയ സുമിത്ത് തന്നെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയ വിവരം അധികൃതരെ അറിയിച്ചതെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്നാണ് നിയമവിരുദ്ധ പ്രവര്‍ത്തിക്കെതിരെ സ്കൂള്‍ ഹെഡ്മിസ്ട്രസ് പൊലീസില്‍ പരാതി നല്‍കിയത്.
തുടർന്ന് ഇന്ന് വൈകിട്ടോടെ സുമിത്തിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.മജിസ്ട്രെറ്റിനു മുൻപിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.