കണ്ണൂർ: വി.ഡി. സവർക്കർ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ.
ആ സാഹസികപ്രവർത്തനത്തിൽ പങ്കാളിയായിട്ട് അദ്ദേഹം അന്തമാൻ ജയിലിൽ കിടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബി.ജെ.പി നേതാക്കളുണ്ടോ എന്ന് ഇ.പി ജയരാജൻ ചോദിച്ചു. അവർ വി.ഡി. സവർക്കറെക്കുറിച്ച് പറയുമായിരിക്കും. എന്നാൽ അദ്ദേഹം അക്കാലത്ത് അവരുടെ ഒപ്പം ആയിരുന്നില്ലെന്നും തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.'അന്തമാൻ ജയിലിലായപ്പോൾ പുറത്ത് വരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ സാഹചര്യത്തിൽ ഹിന്ദു മഹാസഭക്കാർ അദ്ദേഹത്തെ സമീപിച്ചു. ബ്രിട്ടിഷുകാർക്ക് മാപ്പ് എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. ഇനി എന്റെ ജീവിതകാലഘട്ടം മുഴുവൻ ബ്രിട്ടീഷ് സേവകനായി പ്രവർത്തിച്ചുകൊള്ളാമെന്ന് സവർക്കർ ബ്രിട്ടീഷ് സായിപ്പിന് ദയാഹർജി കൊടുത്തു'- ഇ.പി ജയരാജൻ പറഞ്ഞു.
ഒരു വർഗീയവാദിയായി അദ്ദേഹം പിൽക്കാലത്ത് ജീവിതം നയിച്ചു. ഈ സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ രാഷട്രപതിയെപ്പോലും ഈ ചടങ്ങിന് ക്ഷണിച്ചില്ല.
ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.