എറണാകുളം: മദ്യലഹരിയിൽ വാഹനമോടിച്ചതിന് പിടികൂടിയ ഡ്രൈവർമാരെ പൊലീസ് സ്റ്റേഷനിൽ ഇംപോസിഷൻ എഴുതിച്ച സംഭവം ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മദ്യപിച്ച് വാഹമോടിക്കുന്ന ഡ്രൈവർമാർക്ക് ഇംപൊസിഷൻ മാത്രം നൽകുന്നത് നല്ല നടപടിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിന് ക്ലാസുകളും ബോധവത്ക്കരണവുമാണ് പരിഷ്കൃത സമൂഹത്തിൽ ആവശ്യമെന്നും കമ്മീഷൻ അംഗം വികെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹന പരിശോധനകൾ അത്യാവശ്യമാണന്ന് കൊച്ചി സിറ്റി പൊലീസ്, ഇൻസ്പെക്ടർ ജനറൽ ആന്റ് കമ്മീഷണർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ ഫെബ്രുവരി 13-ന് നടത്തിയ വാഹന പരിശോധനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനഞ്ച് ഡ്രൈവർമാരാണ് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായതെന്ന് കൊച്ചി സിറ്റി ഐ. ജി. കമ്മീഷനെ അറിയിച്ചു.
ഇതിൽ രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാർ, നാല് സ്ക്കൂൾ ബസ് ഡ്രൈവർമാർ, ഒൻപത് സ്വകാര്യ ബസ് ഡ്രൈവർമാർ എന്നിവർ അറസ്റ്റിലായി. ഇവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുത്തതിന് പുറമേയാണ് ഹിൽപാലസ് എസ് എച്ച് ഒ ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകിയത്.
അദ്ദേഹം അനന്തര നടപടികളെക്കുറിച്ച് ഡ്രൈവർമാർക്ക് വിശദീകരണം നൽകി. തുടർന്ന് ഡ്രൈവർമാർ രേഖാ മൂലം എഴുതി നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ഹിൽപാലസ് എസ് എച്ച് ഒ ചെയ്തതെന്നും ഐ. ജി. യുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസിന്റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെ എസ് ആർ ടി സി ബസ് ഡ്രൈവര്‍മാരും ഉൾപ്പെട്ടത് പൊലീസിനെ പോലും അമ്പരിപ്പിച്ചു.
നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളിൽ എത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് വിശദീകരണം തേടി.
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍ വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്.ഇനി ഒരാളുടെ ജീവൻ കൂടി നഷ്ടപെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.