അമേരിക്ക: കുഞ്ഞിനെ വെടിവെച്ച് കൊന്നശേഷം മലയാളി വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു.
പ്രശസ്ത കാൻസർ വിദ്ഗധ ഡോ. ക്രിസ്റ്റൽ കാസെറ്റ (40)യാണ് സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഏകദേശം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം കുട്ടിയുടെ മുറിയിൽ കയറി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായിരുന്നു ഡോ. ക്രിസ്റ്റൽ കാസെറ്റ.സോമേഴ്‌സിലെ ഡോക്ടറുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ഡോ. ക്രിസ്റ്റൽ ഭർത്താവും 37 കാരനുമായ ടിം ടാൽറ്റിയും ചേർന്ന് ഒരു മില്യൻ ഡോളറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ പ്രായവും കുടുംബത്തെ സംബന്ധിച്ച വിവരങ്ങളും ഔദ്യോഗികമായി പൊലീസ് പുറത്ത് വിട്ടിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനുസരിച്ച് മാർച്ചിലാണ് കുഞ്ഞ് ജനിച്ചത്.
മൗണ്ട് സിനായ് ഹോസ്പിറ്റൽ വെബ്‌സൈറ്റ് അനുസരിച്ച്, ഡോ. കാസെറ്റ മൗണ്ട് സീനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ മെഡിസിൻ അസിസ്റ്റന്റ് പ്രഫസറായിരുന്നു.
സ്തനാർബുദ ക്ലിനിക്കൽ ട്രയലുകളുടെ ഗവേഷണത്തിൽ സജീവമായിരുന്നു. ഗൈനക്കോളജിക്കൽ കാൻസർ, കുടലിലെ കാൻസർ എന്നിവയുടെ ചികിത്സയിൽ മികവ് പുലർത്തിയിരുന്നു 2019-ൽ ബ്രൂക്ലിനിലെ ഗ്രീൻ പോയിന്റിൽ നടന്ന ചടങ്ങിലാണ് കാസെറ്റയും ടാൽറ്റിയും വിവാഹിതരായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.