കൊച്ചി: കോടതി ഉത്തരവിനു ശേഷവും ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വിഷയത്തില്‍ ഇന്ന് 12 മണിക്ക് കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സി.പി.എം. ന്യായീകരണമായി പറഞ്ഞത്.നേരത്തെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ഇടുക്കിയിൽ നടക്കുന്ന കയ്യേറ്റങ്ങളെ കുറിച്ച് ബിജെപി മാധ്യമേഖ പ്രസിഡന്റ് എൻ ഹരി രംഗത്ത് വന്നിരുന്നു.
അതിന് ശേഷം ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു
കോടതി ഉത്തരവ് വന്നിട്ടും ഒറ്റ രാത്രി കൊണ്ട് ഓഫീസ് നിർമ്മാണം പൂർത്തീകരിച്ച സിപിഎം നേതാവ് സി വി വർഗ്ഗീസും പാർട്ടി പ്രവർത്തകരും വിഷയം നിയമപരമായി തന്നെ നേരിടുമെന്നും പറഞ്ഞിരുന്നു.
ടര്‍ന്ന് വിഷയം ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
ശാന്തന്‍പാറയിലെ നിര്‍മാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പറോ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതോടെ എന്‍.ഒ.സി. ഇല്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടഞ്ഞുകൊണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ സ്‌റ്റോപ് മെമ്മോ നല്‍കി. എന്നാല്‍ അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ടായിരുന്നു സി.പി.എമ്മിന്റെ ഇടുക്കിയിലെ മൂന്നാറിലെ പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
അക്കാര്യത്തിലാണ് ഇന്നലെ കോടതി ഇടപെടുകയും അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ വിഷയത്തില്‍ കളക്ടര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.