വ്യാജരേഖ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം.

കൊച്ചി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം.

ഷാജന്റെ അറസ്റ്റിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം.


ചോദ്യം ചെയ്യലിന് ശേഷം ഷാജനെ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചു. നിലവിൽ കള​മശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കും.

അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കമാണ് കാട്ടിയതെന്ന് കോടതി വിമർശിച്ചു. അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം തൃക്കാക്കര പൊലീസ് എടുത്ത വ്യാജ രേഖ കേസിൽ ഇല്ലെന്ന് നിരീക്ഷിച്ചാണ് ഷാജൻ സ്കറിയെ ഇന്ന് തന്നെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.

മൂന്ന് വർഷം മുൻപ് നടന്ന് സംഭവത്തിൽ റജിസ്ട്രാർ ഓഫ് കമ്പനീസ് പരാതി പോലും നൽകിയിട്ടില്ല. മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ തിടുക്കം കാട്ടിയെന്നും എറണാകുളം അഡിഷണൽ സെഷൻസ് ജഡ്ജ് പികെ മോഹൻദാസ് നിരീക്ഷിച്ചു.

അറസ്റ്റ് രേഖപ്പെടുത്തിയത് കൊണ്ട് മുൻകൂർ ജാമ്യ ഹർജി ഇല്ലാതാകില്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസിന്‍റെ ദുരുദ്ദേശം ഈ നടപടിയിൽ വ്യക്തമാണെന്നും ഉത്തരവിൽ പറഞ്ഞു. ആഭ്യന്തര കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസെടുത്ത കേസിലും കോടതി ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !