ഹരിയാനയിൽ നൂഹിലുണ്ടായ കലാപം ആസുത്രിതമെന്ന് ആഭ്യന്തര മന്ത്രി

ഹരിയാന : കഴിഞ്ഞ ദിവസം നൂഹിലുണ്ടായ വർഗീയ സംഘര്‍ഷത്തിൽ 202 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു.

വിവിധ പ്രദേശങ്ങളിൽനിന്ന് വെടിയുണ്ടകളും കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്ന് കല്ലുകളും പിടിച്ചെടുത്തു. മുൻകൂട്ടി ആസുത്രണം ചെയ്താണ് അക്രമം നടത്തിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഇതുവരെ 102 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അക്രമത്തിൽ പങ്കുള്ള ആരെയും ഒഴിവാക്കില്ലെന്നും അക്രമം ആസുത്രിതമെന്നും അദ്ദേഹം പറഞ്ഞു.

നൂഹിലെ അക്രമത്തിനു പിന്നിൽ ശക്തമായ കൈകളുണ്ടെന്നു കഴിഞ്ഞ ദിവസം പൊലീസ് സൂപ്രണ്ട് നരേന്ദ്ര സിങ് ബിജർനിയ വ്യക്തമാക്കിയിരുന്നു.

അക്രമത്തിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !