ആലപ്പുഴയിൽ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ ബിജെപി നേതാവ് ഒളിവിൽ

ആലപ്പുഴ: നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ബിജെപി നേതാവിനെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് യുവതിയുടെ പരാതി.

പാലമേല്‍ പഞ്ചായത്തംഗം പുന്നക്കാകുളങ്ങര അനില്‍ കുമാറിനെതിരെയാണ് യുവതി നൂറനാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നഗ്നചിത്രം കാണിച്ചു വാര്‍ഡ് മെമ്പര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി സ്റ്റേഷിലെത്തിയ യുവതിയോട് പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തിയെന്ന് യുവതി പറഞ്ഞു.

പ്രതി രാഷ്ട്രീയക്കാരനാണെന്നും പ്രശ്നം പരസ്പരം പറഞ്ഞു തീര്‍ക്കണമെന്നും കേസില്‍ നിന്ന് പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു.

പരാതി നല്‍കിയാല്‍ നിങ്ങളുടെ ഫോണ്‍ രേഖകളും ചരിത്രങ്ങളും ചികഞ്ഞെടുക്കും.പിന്നെ മാറ്റിപ്പറയാന്‍ പാടില്ല. കേസുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാം പുറത്തറിയുമെന്ന് പറഞ്ഞ് പേടിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. കൂടാതെ തനിക്ക് ബിജെപിക്കാരില്‍ നിന്ന് വധഭീഷണി ഉണ്ടെന്നും ഇവര്‍ പറഞ്ഞു.

അനില്‍ കുമാറിനെതിരെ പീഡനം, ചതി, വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, പരിക്കേല്‍പ്പിക്കല്‍, വധഭീഷണി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്. ഈ മാസം ഏഴാം തീയതി എഫ്‌ഐആര്‍ ഇട്ട കേസില്‍ ഇതുവരെയും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച അനില്‍ കുമാറിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അനില്‍ കുമാറിന് രാഷ്ട്രീയ സ്വാധീനത്തില്‍ പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്നും യുവതി ആരോപിച്ചു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫ് ആണെന്നും കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നുമാണ് നൂറനാട് പൊലീസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !