അത്താണി ; വീട്ടിൽ നിർത്തിയിട്ട 3 വാഹനങ്ങൾക്ക് തീയിട്ടു. വീടിന്റെ മുൻവശവും അഗ്നിക്കിരയായി.
ചാമക്കാല റോഡിൽ വെടിപ്പാറയിൽ പുതുപ്പറമ്പിൽ ബിന്ദുവിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് അഗ്നിക്കിരയായത്. മുറിയിലെ കട്ടിലും കെട്ടിടത്തിന്റെ മുൻവശവും ഭാഗികമായി കത്തിനശിച്ചു. വൈദ്യുതോപകരണങ്ങളും നാശമായി.സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ബന്ധുവും അയൽവാസിയുമായ പറമ്പായ വേളാങ്കണ്ണി ശാന്തിപുരം നാലുകണ്ടത്തിൽ കുമാരനെ (72) വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കൾ പുലർച്ചെ 1.30നായിരുന്നു സംഭവം.
വീട്ടിൽ ബിന്ദുവിനെ കൂടാതെ ഭർത്താവ് അജയനും മകൾ അനിഷ്മയും ഉണ്ടായിരുന്നു. തീ ഉയരുന്നതുകണ്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി. വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
തീയണയ്ക്കാൻ വെള്ളം കിട്ടാതിരിക്കാനെന്നു തോന്നുംവണ്ണം സമീപത്തെ 2 വീടുകളിലെ കിണറുകളിലെ മോട്ടറിന്റെ വൈദ്യുതവയറുകൾ വേർപ്പെടുത്തിയിരുന്നു. അപകടം നടന്ന വീടിന്റെ മുന്നിലൂടെ ഒഴുകിയിരുന്ന തോട്ടിലെ വെള്ളം മറ്റൊരു പറമ്പിലേക്ക് തിരിച്ചുവിട്ട് നീരൊഴുക്കും തടഞ്ഞതിനുശേഷമാണ് അക്രമി പെട്രോൾ ഉപയോഗിച്ച് തീ കൊടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അയൽവാസികൾ ഓടിക്കൂടിയതിനാൽ രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം വിജയിച്ചില്ല. പിന്നീട് സ്വന്തം വീടിന്റെ മുകളിലെ നിലയിൽ ഒളിച്ചിരുന്ന കുമാരനെ പൊലീസെത്തി പിടികൂടുകയായിരുന്നു. എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.