കോട്ടയത്ത് കഞ്ചാവും എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിൽ.

വൈക്കം : കഞ്ചാവും,  മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി  യുവാക്കളെ  പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത്  (27), പനച്ചിക്കാട് പൂവൻതുരുത്ത് പവർഹൗസിന് സമീപം ആതിരാഭവൻ വീട്ടിൽ അനന്തു (27), കോട്ടയം വട്ടക്കുന്നേൽ വീട്ടിൽ നിശാന്ത്(32)  എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ഇവര്‍   വില്പനയ്ക്കായി എം.ഡി.എം.എ  കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ  ലഹരി വിരുദ്ധ സ്‌ക്വാഡും, വൈക്കം പോലീസും ചേര്‍ന്ന്  നടത്തിയ പരിശോധനയിലാണ്  കഞ്ചാവും, എം.ഡി.എം.എ യുമായി മൂവരും പോലീസിന്റെ പിടിയിലാവുന്നത്.

ജില്ലാ നാർക്കോട്ടിക് സെല്‍  ഡി.വൈ.എസ്.പി  ജോൺ.സി,  വൈക്കം അസ്സിഃപോലീസ് സൂപ്രണ്ട് നകുല്‍ രാജേന്ദ്രദേശ്മുഖ്, വൈക്കം  സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ.ആര്‍, എസ്.ഐ ഷിബു വര്‍ഗ്ഗീസ്,  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !