പൂഞ്ഞാർ : ഇക്കഴിഞ്ഞ പ്രളയത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നദീതീരങ്ങളിൽ സംരക്ഷണഭിത്തികൾ തകർന്നത് പുനരുദ്ധരിക്കുന്നതിനും മണ്ണൊലിപ്പ് മൂലം തീരങ്ങൾ തകർന്നത് സംരക്ഷണഭിത്തി കെട്ടുന്നതിനും ആയി വിവിധ പ്രദേശങ്ങളിൽ 9 പ്രവർത്തികൾക്കായി സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 1.28 കോടി രൂപയുടെ പരനാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുകകൾ അനുവദിച്ചത്. താഴെപ്പറയുന്ന പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മൂവേലി തോടിന് സംരക്ഷണഭിത്തി -11.5 ലക്ഷം, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിന് സമീപം കുന്നോന്നി തോടിന് സംരക്ഷണഭിത്തി -3.8 ലക്ഷം,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ പാതാമ്പുഴ തോടിന് സംരക്ഷണഭിത്തി - 9.2 ലക്ഷം,
എരുമേലി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പാതിപ്പാറ ഭാഗത്ത് പള്ളിപ്പടി തോടിന് സംരക്ഷണഭിത്തി -11.9 ലക്ഷം,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഇടത്തിനകം പടി - ഉറുമ്പിൽ പാലത്തിനു സമീപം പേരൂർ തോടിന് സംരക്ഷണഭിത്തി-17.30 ലക്ഷം,എരുമേലി ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് എയ്ഞ്ചൽവാലിയിൽ ചെറ്റയിൽ തോടിന് സംരക്ഷണഭിത്തി -12 ലക്ഷം,കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ
8-)o വാർഡിൽ ഏന്തയാർ സെന്റ് മേരീസ് പള്ളി ഭാഗത്ത് മുണ്ടപ്പള്ളി തോടിന് സംരക്ഷണ ഭിത്തി- 25 ലക്ഷം, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വരമ്പനാട്ട് ശ്രീധർമ്മശാസ്താ ക്ഷേത്രഭാഗത്ത് കളത്വാ തോടിന് സംരക്ഷണഭിത്തി- 23.40 ലക്ഷം,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ പെരിങ്ങളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ ഭാഗത്ത് പെരിങ്ങളം തോടിന് സംരക്ഷണ ഭിത്തി-14 ലക്ഷം എന്നീ പ്രവർത്തികൾക്കാണ് തുക അനുവദിച്ചത്.
സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ സംരക്ഷണഭിത്തി നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.