ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

ആലപ്പുഴ :ചേന്നം പള്ളിപ്പുറം  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി ആർ രജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റ്റി എസ് സുധീഷ് അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ ഏറ്റവും കൂടുതൽ  ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ്  പാലിയേറ്റീവ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും.-

അവരുടെ സങ്കടങ്ങളും വിഷമങ്ങളും ഒരു ദിനം മാറ്റിവെക്കാൻ ആണ്  ഗ്രാമപഞ്ചായത്ത് അവർക്കായി ഓണാഘോഷ പരിപാടിയും , ഓണസദ്യയും  ഒരുക്കിയത് അവരുടെ ഓരോരുത്തരുടെയും  മുഖത്തു കണ്ട  സന്തോഷമാണ് ഞങ്ങളുടെ ഏവരുടെയും  മനസ്സിനെ കുളിരണിയിപ്പിച്ചത് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് പറഞ്ഞു.

ആട്ടവും, പാട്ടും, കൈകൊട്ടി കളിയും, ഒക്കെയായി  ഒരു ദിനം' ഇതിനു മാറ്റുകൂട്ടുവാനായി ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ കൂടി പങ്കെടുത്തു.

ഈ പരിപാടികൾക്കായി സ്പോൺസർ ചെയ്ത മാന്യ വ്യക്തികൾ,  സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതായും റ്റി എസ് സുധീഷ് അറിയിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !