കോട്ടയം :വൈക്കത്ത് ലഹരി ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം.വൈക്കം സർക്കാർ ആശുപത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് പരുക്കേറ്റു.
ആശുപത്രി ഉപകരണങ്ങളടക്കം തല്ലി തകർത്ത സംഘം 15 മിനിട്ടോളമാണ് അഴിഞ്ഞാടിയത്.രാത്രി 8 മണിയോടെ അത്യാഹിത വിഭാഗത്തിന് മുന്നിലുണ്ടായ സംഘർഷം പൊലീസ് ലാത്തിവീശിയാണ് അവസാനിപ്പിച്ചത്.
തോട്ടകം കള്ള് ഷാപ്പിൽ ഉണ്ടായ തർക്കത്തിൽ പരുക്കേറ്റയാൾ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയതിന് പിന്നാലെയാണ് സംഘർഷം ആശുപത്രിയിലേക്ക് നീണ്ടത്.
ഉദയനാപുരം സ്വദേശിയായ വിഷ്ണു എന്ന 24 കാരനാണ് ആദ്യം മർദ്ദനമേറ്റ് ചികിൽസതേടിയത്.വിഷ്ണുവിനൊപ്പമെത്തിയതെന്ന് കരുതുന്നവർക്ക് നേരെയായിരുന്നു ആക്രമണം.അത്യാഹിത വിഭാഗത്തിന് മുന്നിലിരുന്നവരെ മർദ്ദിച്ച സംഘം തൂക്കിയെടുത്തു പുറത്തു കൊണ്ട് പോയും ക്രൂരമായി മർദ്ദിച്ചു .
ഡോകടറുടെപരിശോധന മുറിയുടെ വാതിൽ തകർത്ത സംഘം ഒരു വീൽചെയറടക്കം ഉപകരണങ്ങളും തകർത്താണ് അഴിഞ്ഞാടിയത്. ഈ സമയം ഡോക്ടറെ കാണാൻ കാത്തു നിന്ന രോഗികളടക്കം ചിതറി ഓടി രക്ഷപ്പെടുകയായിരുന്നു.
കണ്ടാലറിയുന്ന പത്ത് പേർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്. പൊലീസ് എയിഡ് പോസ്റ്റ് പുനസ്ഥാപിച്ച് ആശുപത്രിയിൽ സംരക്ഷണമുറപ്പാക്കാത്തതിൽ ജീവനക്കാർ പ്രതിഷേധിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.