തൊടുപുഴ:ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെ അധിക്ഷേപിച്ച സ്പീക്കർ ഷംസീർ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറയാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
വിശ്വാസ സംരക്ഷണ ദിനത്തിന്റെ ഭാഗമായി തൊടുപുഴയിൽ പുതുക്കുളം നാഗരാജാ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെയും അവരുടെ ചിന്തകളെയും എല്ലാം എന്തു ചെയ്താലും ഒരു കുഴപ്പവുമില്ല എന്ന അഹങ്കാരവും,ധാർഷ്ട്യവുമാണ് സിപിഎമ്മിന് എന്നതിന്റെ തെളിവാണ് സ്പീക്കർ ഷംസീറിന്റെ ഗണപതിയെ അവഹേളിച്ചു കൊണ്ടുള്ള പ്രസ്താവനയിൽ കൂടി പുറത്തു വന്നിരിക്കുന്നത്.ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളുടെ മേൽ കുതിര കയറിയാൽ ആരും ചോദിക്കാനും,പറയാനും ഉണ്ടാവില്ലെന്ന ധിക്കാരവും,ധാർഷ്ട്യവും ഇനിയെങ്കിലും അവസാനിപ്പിക്കാൻ സിപിഎം തയ്യാറാവണം.എന്തിനാണ് ഒരു സമൂഹത്തിന്റെ ബോധപൂർവമായിട്ടുള്ള വിശ്വാസങ്ങളെ സിപിഎം ഇങ്ങനെ അധിക്ഷേപിക്കുന്നത്.
സ്പീക്കർ കേരളത്തിന്റെ നിയമസഭയുടെ നാഥനായിട്ടുള്ള വ്യക്തിയാണ്.
അദ്ദേഹത്തിന്റെ പ്രസ്താവന കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതിന് തുല്യമാണ്.ആ വിശ്വാസത്തെ യുക്തിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല.
ആക്‌സ്മികമായി ഉണ്ടായിട്ടുള്ള കാര്യമല്ല.ബോധപൂർവമായി ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ അധിക്ഷേപിക്കുവാൻ തയ്യാറാവുക എന്നിട്ട് അതിനെ പരസ്യമായി ന്യായീകരിക്കുക സിപിഎമ്മിനെ പോലത്തെ പാർട്ടി അതിന് പിന്തുണ കൊടുക്കുക ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ സാധിക്കുകയില്ല.
ഇത്തരം അധിക്ഷേപകരമായിട്ടുള്ള പരാമർശങ്ങളെ കേരളത്തിലെ വിശ്വാസി സമൂഹം ഒരിയ്ക്കലും അംഗീകരിക്കാൻ തയ്യാറല്ല എന്ന് സിപിഎം മനസ്സിലാക്കണം അദ്ദേഹം പറഞ്ഞു.തുടർന്ന് അദ്ദേഹം ഈയിടെ അന്തരിച്ച ബ്രാഹ്മിൻസ് ഫുഡ് പ്രോഡക്ടസ് സ്ഥാപകൻ വിഷ്‌ണു നമ്പൂതിരിയുടെ വീടും സന്ദർശിച്ചു.
പുതുക്കുളം നാഗാരാജ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിൽ നടന്ന പുഷ്പാർച്ചനയിൽ ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി,ജില്ലാ മീഡിയ സെൽ കൺവീനർ സനൽ പുരുഷോത്തമൻ,തൊടുപുഴ മണ്ഡലം സെക്രട്ടറി രമേശ് ബാബു,പദ്മകുമാർ മണക്കാട് എന്നിവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.