ആലപ്പുഴ : എണ്ണയ്ക്കാട്ട് അടച്ചിട്ടിരുന്നവീട്ടില് മോഷണത്തിനു ശ്രമിച്ച യുവതിയെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. വീയപുരം വെള്ളംകുളങ്ങര പുത്തന്‍പുരയില്‍ മായാകുമാരി (36) ആണ് അറസ്റ്റിലായത്.
സംഭവത്തില്‍ ഒരാള്കൂടിയുണ്ടെന്നാണു വിവരം. ബുധനൂര്‍ പഞ്ചായത്ത് പതിനൊന്നാംവാര്‍ഡ് ശ്രീവാണി ഭവനത്തില്‍ വിജയന് നായരുടെ വീട്ടിലാണ് തിങ്കളാഴ്ച മോഷണശ്രമം നടന്നത്.ഈസമയം വഴിയാത്രക്കാര്‍ വരുന്നതുകണ്ട മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടിരുന്നു. ഉടന്‍തന്നെ വഴിയാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു.
പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മോഷ്ടാക്കള്വന്ന ഇരുചക്ര വാഹനവും വീടിന്റെ വാതിലുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന കമ്പി, പാര തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ പിടികൂടിയത്. ഇവര്‍ ഉപേക്ഷിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു.
വീട്ടുടമയും കുടുംബവും കുറച്ചുദിവസങ്ങളായി മകനോടൊപ്പം മുംബൈയിലാണ്. ഇതു നിരീക്ഷിച്ച ശേഷമാണ് മോഷണശ്രമം എന്നാണു സംശയം. പ്രതിയായ മായാകുമാരിക്ക് വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളില്‍ നിലവില്‍ മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഒരുവര്‍ഷം മുന്‍പ് പള്ളിപ്പാട്ട് നടുവട്ടം കൊരണ്ടിപ്പള്ളില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടില്‍നിന്ന് ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയാണ് മായാകുമാരി.
മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ബിജുക്കുട്ടന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സ്വര്‍ണരേഖ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജിദ്, നിസാം, ഹരിപ്രസാദ്, ശ്രീകുമാര്‍, ദിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.