ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ തുടങ്ങി ആഴ്സനല്‍. നോട്ടിങ്ങാം ഫോറസ്റ്റിനെ കീഴടക്കിയാണ് ഗണ്ണേഴ്സ് ലീഗിലെ ആദ്യ വിജയം ആഘോഷിച്ചത്.
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ തയ്യാറെടുപ്പോടെയാണ് പുതിയ ഇംഗ്ലീഷ് പ്രീമിയര്‍ ലിഗ് സീസണിലേക്കുള്ള വരവെന്ന് അടിവരയിടുന്ന പ്രകടനമാണ് അര്‍ട്ടേറ്റയും സംഘവും എമിറേറ്റ്സില്‍ കാഴ്ചവെച്ചത്.
നോട്ടിങ്ങാമിനെതിരേ തുടക്കത്തില്‍ തന്നെ മികച്ചു നിന്ന ആഴ്സനല്‍ 26-ംം മിനിറ്റില്‍ മുന്നിലെത്തി. എഡ്ഡി എന്കെറ്റിയായാണ് ഗണ്ണേഴ്സിനായി വലകുലുക്കിയത്. ഇടതുവിങ്ങില്‍ നിന്ന് മാര്‍ട്ടിനെല്ലി നല്കിയ പാസ് സ്വീകരിച്ച എന്‍കെറ്റിയ നോട്ടിങ്ങാം പ്രതിരോധത്തെ കബളിപ്പിച്ചാണ് ലക്ഷ്യം കണ്ടത്.മിനിറ്റുകള്‍ക്ക് ശേഷം നോട്ടിങ്ങാമിനെ ഞെട്ടിച്ച് രണ്ടാം ഗോളുമെത്തി. ഇത്തവണ ബുക്കായോ സാക്കയാണ് ഗോള്‍ കണ്ടെത്തിയത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ സാക്ക മനോഹരമായ ലോങ് റേഞ്ചിലൂടെയാണ് ഗോളടിച്ചത്. ആദ്യ പകുതി 2-0 ന് ആഴ്സനല്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ആഴ്സനല്‍ ആക്രമണം തുടര്‍ന്നു. നിരവധി അവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ മാറ്റ് ടേണറിന്റെ തകര്‍പ്പന്‍ സേവുകളാണ് നോട്ടിങ്ങാമിന് തുണയായത്.
മത്സരത്തിന്റെ 82-ാം മിനിറ്റില്‍ നോട്ടിങ്ങാം തിരിച്ചടിച്ചു. ഗണ്ണേഴ്സിന്റെ കോര്‍ണര്‍ കിക്കിനൊടുക്കം മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ആന്റണി എലങ്കയുടെ പാസ് സ്വീകരിച്ച തൈവോ അവോനിയി മികച്ചൊരു ഫിനിഷിലൂടെ ലക്ഷ്യം കണ്ടു.
സമനില ഗോള്‍ നേടാന്‍ നോട്ടിങ്ങാം മുന്നേറ്റം തുടര്‍ന്നെങ്കിലും ഗണ്ണേഴ്സ് പ്രതിരോധത്തെ മറികടക്കാനായില്ല. അതോടെ എമിറേറ്റ്സില്‍ അര്‍ട്ടേറ്റയും സംഘവും ജയത്തോടെ മടങ്ങി.

%20(5).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.