കാസർഗോഡ്: മോഷണം, അടിപിടി, മയക്കുമരുന്ന് മുതലായ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു.
ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സുഹൈൽ (24) ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ചന്തേര പോലീസ് സാഹസികമായി പിന്തുടർന്ന പിടികൂടുകയായിരുന്നു.കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.
ചന്തേര SI ശ്രീദാസൻ, ASI ലക്ഷ്മണൻ, CPO മാരായ സുധീഷ്, ഷാജു, സുരേഷ് ബാബു എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.