ഇടുക്കി: ചിന്നക്കലാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം.
ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി ഇടുക്കിയിൽ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. സിപിഒ ദീപകിനാണ് വയറില്‍ മാരകമായി കുത്തേറ്റത്.
അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകമായി പരിക്കേറ്റ ദീപകിനെ അടിയന്തിര ശസത്രക്രിയക്ക് വിധേയനാക്കിതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
എസ് ഐ അടക്കം അഞ്ച് പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പൊലീസുകാര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.
പുലര്‍ച്ച രണ്ട് മണിക്കാണ് സംഭവം നടന്നത്. ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി എത്തിയ പോലീസ് സംഘം. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ ആയുധങ്ങളുമായി എത്തി ആക്രമക്കുകയായിരുന്നു.
കസ്റ്റയിലെടുത്ത പ്രതികളെ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്റെ താക്കോലും ഊരിയെടുത്ത് അക്രമി സംഘം കടന്നുകളഞ്ഞു.പ്രതികൾക്കായി കേരളമോട്ടാകെ വലവിരിച്ചതായി പോലീസ് പറഞ്ഞു. അതേ സമയം കുറ്റവാളികൾ തമിഴ് നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.