ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊല്ലം:ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മംഗലപുരം സ്വദേശി ബ്ലേഡ് അയ്യപ്പൻ എന്ന് വിളിക്കുന്ന അയ്യപ്പനെയാണ്‌ പിടികൂടിയത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കൊട്ടാരക്കര അവണൂർ മുസ്ലിം പള്ളിയിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണവും, പടിഞ്ഞാറ്റിൻകര അമ്മൻകോവിലിലെ ഓഫീസ് കുത്തിത്തുറന്ന് സ്വർണം കവർന്ന കേസിലും പ്രതിയായ അയ്യപ്പനാണ് പിടിയിലായത്.അക്രമണ സ്വഭാവമുള്ള പ്രതിയെ തഴവയിൽ വച്ച് അതി സാഹസികമായാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു.

സംസ്ഥാനത്തെ നൂറിലധികം പോലീസ് സ്റ്റേഷനുകളിൽ അയ്യപ്പനെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. ബ്ലേഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിക്കുന്ന സ്വഭാവം ഉള്ളതിനാലാണ് ഇയാൾക്ക് ബ്ലേഡ് അയ്യപ്പൻ എന്ന പേര് ലഭിച്ചതെന്ന് പോലീസ് പറയുന്നു.

അമ്മൻ കോവിലിലെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന ശൂലമറുത്ത് മുസ്ലിം പള്ളിക്കുള്ളിൽ കൊണ്ടിട്ടതും മോഷ്ടാവാണെന്ന് പോലീസ് കണ്ടെത്തി. ദേവാലയങ്ങളിലെ വഞ്ചികൾ കുത്തിപ്പൊളിച്ചു മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അയ്യപ്പനെ റിമാൻഡ് ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !