ന്യൂഡല്‍ഹി:വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് നേരത്തെ ഒരുങ്ങാന്‍ ബിജെപി. ബുധനാഴ്ച വൈകീട്ട് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ് പാർട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുക്കും.സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുമുള്ള ബി.ജെ.പിയുടെ പ്രധാന സമിതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി. സാധാരണയായി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരാറുള്ളതെങ്കിലും അത്ര സുഖകരമല്ലാത്ത രാഷ്ട്രീയ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഇത് അപൂര്‍വ്വമായി നേരത്തെ വിളിച്ചുചേര്‍ക്കാറുണ്ട്.
കര്‍ണാടക തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര സുഖകരമല്ലെന്നാണ് ഇന്നത്തെ യോഗം നല്കുന്ന സൂചന.
ഈ വര്‍ഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് അധികാരമുള്ളത്- മധ്യപ്രദേശില്‍ മാത്രം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് അധികാരത്തില്‍. തെലങ്കാനയില്‍ ബിആര്‍എസ് ആണ് അധികാരത്തില്‍.
മിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫ് അടുത്തിടെ ലോക്സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സഖ്യകക്ഷിയായ ബിജെപിക്കെതിരായാണ് വോട്ട് ചെയ്തത്.
മണിപ്പുര്‍ സാഹചര്യം കൈകാര്യംചെയ്യുന്നതില്‍ വീഴ്ച ചൂണ്ടിക്കാട്ടിയാണ് എംഎന്‍എഫ് ബിജെപിക്കെതിരെ തിരിഞ്ഞത്. മധ്യപ്രദേശില്‍ അധികാരത്തിലുണ്ടെങ്കിലും കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചില സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് പ്രവചിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം അനുകൂല ഘടകമാണെങ്കിലും അതിനേക്കാള്‍ വലിയ തര്‍ക്കം സ്വന്തം പാര്‍ട്ടിയിലുണ്ടെന്നതാണ് ബിജെപിയെ അലട്ടുന്നത്. പാര്‍ട്ടി ദുര്‍ബലമായ സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.
ഇത്തരം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നേരത്തെ കണ്ടെത്തി തയ്യാറെടുപ്പുകള്‍ നടത്താനാണ് ബിജെപി നീക്കം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്കിയ തിരഞ്ഞെടുപ്പ് വാഗ്ധാനങ്ങള്‍ ഈ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കും. അതുകൊണ്ടുതന്നെ അത്തരം വാഗ്ധാനങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങള്‍ക്കും ഇന്നത്തെ യോഗത്തില്‍ ധാരണയുണ്ടാക്കും

%20(1).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.