ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി മോദിസർക്കാർ.നിയമം പരിഷ്കരിക്കുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത ആകും

ഡൽഹി: ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി മോദിസർക്കാർ. ഐപിസി, സിആർപിസി, എവിടൻസ് ആക്ട് എന്നിവ ഭേദഗതി ചെയ്യാനാണ് നീക്കം. നിർണായക മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.

നീതിയല്ല, ശിക്ഷയാണ് ബ്രിട്ടീഷ് നിയമങ്ങളുടെ കാതലെന്ന് അമിത് ഷാ പറഞ്ഞു. കാലോചിതമായ മാറ്റം ആവശ്യമാണ്. ബ്രിട്ടീഷ് കോളനിവൽക്കരണത്തിൽ നിന്ന് നിയമങ്ങളെ മാറ്റുന്നത് ആധുനികവൽക്കരണത്തിന്റെ ഭാ​ഗമാണ്. രാജ്യത്തെ സാഹചര്യത്തിനും പരിതസ്ഥിതിക്കും അനുസരിച്ചുള്ള മാറ്റമാണിതെന്നും അമിത് ഷാ പറഞ്ഞു.

നിയമം പരിഷ്കരിക്കുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത ആകും. സിആർപിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും തെളിവു നിയമം ഭാരതീയ സാക്ഷ്യയും ആയി മാറും.

സ്ത്രികൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ നിയമത്തിൽ പ്രാമുഖ്യം നൽകും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കാനും ബില്ലിൽ നിർദ്ദേശം ഉണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !