യുകെയിൽ താരമായി ദാസ് മാസ്റ്റർ

സ്റ്റോക്ക് ഓൺ ട്രെന്റ്: വയനാട്ടിലെ കോളേരി കൃഷ്ണവിലാസ് യുപി സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന ദാസ് മാസ്റ്റർ എന്ന് വിളിപ്പേരുള്ള കെജി. ദാസ് മകളെയും കുടുംബത്തെയും കണ്ട് അവധിക്കാലം ചെലവഴിക്കാനാണ് ഭാര്യ സുജാതക്കൊപ്പം യുകെയിൽ എത്തിയത്.

യുകെയിൽ നഴ്സ് ആയി ജോലിചെയ്യുകയാണ് മകളായ ശരണ്യ. നാട്ടിൽ നിന്നും ആദ്യമായി യുകെയിൽ എത്തുന്ന ഏതൊരു മാതാപിതാക്കളെയും പോലെ യുകെയിലെ വീടിന് ഉള്ളിലെ ഇരിപ്പ് മടുപ്പുളവാക്കുന്നതായിരുന്നു.

ഇതേ തുടർന്ന് ഒരു മാസം കഴിയുന്നതിന് മുൻപേ നാട്ടിലേക്ക് എന്ന തീരുമാനത്തിൽ എത്തി ദാസ് മാസ്റ്റർ. ഇതേ തുടർന്നു മകളായ ശരണ്യ നടത്തിയ നീക്കങ്ങൾ യുകെ മലയാളികൾക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയമാണ്.

തിരികെ പോകാൻ ഒരുങ്ങിയ അച്ഛനെ പിടിച്ചിരുത്താൻ ദാസ് മാസ്റ്റർക്ക് ഇഷ്ടമുള്ള ക്വല്ലിങ് ആർട്ടിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയായിരുന്നു പിന്നീടുള്ള ശരണ്യയുടെ നീക്കം. എന്നാൽ അതിനുള്ള സാധനങ്ങൾ എവിടെ കിട്ടും എന്നതിനേപ്പറ്റി ഒരറിവും ശരണ്യക്ക് ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കിട്ടിയിരുന്നില്ല.

ഒടുവിൽ ശരണ്യയുടെ ഭർത്താവായ സജിത് സഹപ്രവർത്തകരുടെ സഹായത്താൽ എല്ലാം വാങ്ങി വീട്ടിൽ എത്തിച്ചപ്പോൾ ശരണ്യയുടെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങി. അച്ഛൻ നാട്ടിലേക്കുള്ള മടക്കയാത്ര നീട്ടി വെച്ചു. പേപ്പർ കഷണങ്ങൾ കൊണ്ട് ശില്പ രൂപങ്ങൾ ഉണ്ടാക്കുന്ന ക്വല്ലിങ് ആർട്ടിൽ അതീവ തല്പരനായിരുന്നു ദാസ് മാസ്റ്റർ. ക്വല്ലിങ് ആർട്ടിലൂടെ മനോഹരങ്ങളായ പല ചിത്രങ്ങളും ആശയങ്ങളും കഥകളും ഉൾപ്പടെ വിവരിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. 

ക്വല്ലിങ് ആർട്ടിലൂടെ വിവിധ രൂപങ്ങൾ പിറവി എടുത്തതോടെ സ്റ്റോക്കിലെ അഡേർലി ഗ്രീൻ കെയർ ഹോമിൽ പ്രദർശനം നടത്താനുള്ള അവസരം ലഭിച്ചു. പ്രദർശനം കണ്ടു അത്ഭുതപ്പെട്ട കെയർ ഹോം അധികൃതർ ദാസ് മാസ്റ്ററിനെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

ഇതോടെ ദാസ് മാസ്റ്ററുടെ കലാസൃഷ്ടികൾ സ്റ്റോക്ക് ഓൺ ട്രൻഡിലെ മലയാളികൾക്കിടയിൽ വൈറലായി. ദാസ് മാസറ്ററുടെ ക്വല്ലിങ് ആർട്ട് കണ്ട സ്റ്റോക് ഓൺ ട്രെൻഡ് മലയാളികളായ രഞ്ജിത് ഈട്ടിക്കൽ, റോയി ഫ്രാൻസിസ് എന്നിവരാണ് കെയർ ഹോമിൽ പ്രദർശനത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കിയത്.

ഇതിൽ രഞ്ജിത്ത് കെയർ ഹോമിലെ ഫിസിയോ തെറാപ്പി ഹെഡാണ്. പ്രദർശനത്തെ കുറിച്ചറിഞ്ഞ ചില ഇംഗ്ലീഷ് മാധ്യമങ്ങൾ ദാസ് മാസ്റ്ററുടെ അഭിമുഖം തയ്യാറാക്കാനുള്ള ഒരുക്കത്തിലുമാണ്.

യുകെയിലെ ജീവിത രീതികളോട് ഒട്ടും യോജിക്കാൻ കഴിയാതെ ഇരുന്ന ദാസ് മാസ്റ്ററും ഭാര്യയും ഇനിയും യുകെയിൽ എത്തുമെന്നാണ് മകളോട് പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ മാർച്ചിൽ എത്തിയ ദാസ് മാസ്റ്റർ സന്ദർശക വീസയിൽ ആറു മാസം പൂർത്തിയായതിനാൽ ഓഗസ്റ്റ് 20 ന് നാട്ടിലേക്ക് തിരിച്ചു പോവുകയാണ്.

ഇത്തരത്തിൽ സന്ദർശക വീസയിൽ എത്തുന്ന മാതാപിതാക്കളെ എങ്ങനെ യുകെയിൽ പിടിച്ചു നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കുന്നവർക്ക് ശരണ്യയെന്ന മകൾ ഒരു മാതൃകയാണ്.

സ്റ്റോക്ക് ഓൺ ട്രെൻഡിലെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സാണ് ദാസ് മാസ്റ്ററിന്റെ മകളായ ശരണ്യ. ശരണ്യയുടെ ഭർത്താവ് സജിത് കൊല്ലപ്പള്ളിൽ സ്റ്റോക്കിലെ ലെയ്ക്ക് വ്യൂ നഴ്സിങ്‌ ഹോമിലെ ജീവനക്കാരനാണ്.

ഒൻപത് വയസുള്ള നിരഞ്ജന, നാല് മാസം പ്രായമുള്ള നെയ്തിക് എന്നിവരാണ് ചെറുമക്കൾ. ഗ്രാഫിക് ഡിസൈനറായ ശരത് വി. ദാസാണ് ദാസ് മാസ്റ്ററുടെ മറ്റൊരു മകൻ. ക്വല്ലിങ് ആർട്ട് കൂടാതെ ബാംബൂ ക്രാഫ്റ്റ്, ത്രെഡ് വർക്സ്, ചിത്രരചന എന്നിവയിലും അതീവ തല്പരനാണ് ദാസ് മാസ്റ്റർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !