മദ്യലഹരിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഈരാറ്റുപേട്ട തലപ്പുലത്ത് യുവാവ് കുത്തെറ്റ് മരിച്ചു' സംഭവം ഇന്നലെ രാത്രിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിൽ സുഹൃത്തായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട തലപ്പുലത്താണ് സംഭവം. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു  (റോബി, 35)  ആണ് മരിച്ചത്.

കേസിൽ അയൽവാസിയായ പത്തനംതിട്ട അടൂർ സ്വദേശി സന്തോഷിനെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഇന്ന് രാത്രി എട്ട് മണിയോടായിരുന്നു സംഭവം. ബൈജുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലികൾ ഇരുവരും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. 

ജോലിക്ക് ശേഷം ഇന്ന് വൈകിട്ട് ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനടയിൽ  ഇരുവരും തമ്മിൽ വാക്കുതർക്കുമുണ്ടായി. ബൈജു സഹോദരൻ ബിബിനെയും കൂട്ടി സന്തോഷിനോട് തർക്കിച്ചു.

വാക്കുതർക്കത്തിന് ഒടുവിൽ വീട്ടിലുണ്ടായിരുന്ന കത്തി വച്ച് ബൈജുവിനെ സന്തോഷ് ആക്രമിക്കുകയായിരുന്നു. അയൽവാസികൾ ചേർന്ന് ബൈജുവിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !