ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് ഓണപ്പുടവ നൽകി കാൽ തൊട്ട് വന്ദിച്ച് ചേർത്തു നിർത്തി മലയാളത്തിന്റെ മഹാ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

തൃശ്ശൂർ: പ്രതീക്ഷ ഫൗണ്ടേഷനും മുംബൈ വസായിയും ചേർന്ന് സംഘടിപ്പിച്ച ട്രാൻസ്ജെൻഡേഴ്സ് ഓണാഘോഷം ഉദ്ഘാടനം നടനും ബിജെപി നേതാവുമായ സുരേഷ് നിർവ്വഹിച്ചു.

"താനൊരു ഇമോഷണൽ ബീസ്റ്റാണെന്നും ട്രോളൻമാർക്കുവേണ്ടിത്തന്നെയാണ് ഇതു പറയുന്നതെന്നും അദ്ദേഹം ഉദ്ഘടന വേളയിൽ പറഞ്ഞു.

ഇതു പറയുമ്പോൾ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ട്രോളുമെന്നറിയാം. എന്നാൽ, ട്രോളുന്നവരെപ്പോലെ ട്രോളപ്പെടുന്നവരെയും ജനം വിലയിരുത്തും. വേട്ടയാടപ്പെടുന്നേയെന്ന നിലവിളി കേൾക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേട്ടയാടുന്നവരെയും വേട്ടയാടപ്പെടുന്നവരെയും കാണുന്നവർക്ക് നന്നായി അറിയാം- താനൊരു ദേഷ്യക്കാരനായത് രാഷ്ടീയത്തിലിറങ്ങിയതിനുശേഷമാണ്.

പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, കൗൺസിലർ പൂർണിമാ സുരേഷ്, പി.ആർ. ശിവശങ്കരൻ, ദേവൂട്ടി ഷാജി, സംവിധായകൻ വിഷ്ണുമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. കവി വിജയരാജമല്ലിക, ഡോ. വി.എസ്. പ്രിയ ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ട്രാൻസ്‌വ്യക്തികൾക്ക് ആദരമായി ഓണപ്പുടവയും ഫലകവും സുരേഷ് ഗോപി കൈമാറി.

ചടങ്ങിൽ സിവിൽ സർവീസ് നേടാൻ അഭിരാമിക്ക്‌ പിന്തുണ പ്രഖ്യാപിച്ച് ചേർത്തുനിർത്തുകയും ചെയ്തു മലയാളത്തിന്റെ പ്രിയ നടൻ. എം.ബി.എ. ബിരുദധാരിയായ അഭിരാമിയുടെ വലിയ സ്വപ്നമാണ് സിവിൽ സർവീസ് നേടുകയെന്നതും വീടുവിട്ടിറങ്ങിയതിനാൽ സാമ്പത്തികസഹായം ആവശ്യമുണ്ടെന്നും സംഘാടകർ പറഞ്ഞപ്പോഴാണ് തന്റെ പ്രസംഗത്തിനിടെ സുരേഷ്ഗോപി സഹായം പ്രഖ്യാപിച്ചത്.

അഭിരാമിക്ക്‌ അടുത്തദിവസംതന്നെ പരിശീലനകേന്ദ്രത്തിൽ ചേരാമെന്നും കേരളത്തിലെ ഏതെങ്കിലും ജില്ലയിലെ കളക്ടറായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്രാൻസ് സമൂഹത്തിന് തന്റെ ഓണസമ്മാനമാണ് ഇതെന്നും സുരേഷ്ഗോപി പറഞ്ഞു. അച്ഛനും മറ്റൊരു മകളും എന്നാണ് സുരേഷ്ഗോപി അഭിരാമിയെ ചേർത്തുനിർത്തി വിശേഷിപ്പിച്ചത്.

അവതാരകയുടെ ആവശ്യപ്രകാരം കമ്മിഷണർ സിനിമയിലെ ഡയലോഗും വേദിയിൽ പറഞ്ഞ് സുരേഷ്ഗോപി സദസ്സിനെ കൈയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !