ബ്രിട്ടൻ: യുകെയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നേരത്തെ തന്നെ ഇന്ത്യയില്‍ കണ്ടെത്തിയതാണെന്ന് വെളിപ്പെടുത്തല്‍.
ഇന്ത്യയില്‍ EG.5.1 വകഭേദം കണ്ടെത്തി രണ്ട് മാസം പിന്നിട്ടിട്ടും കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ ഈ വകഭേദം വലിയ ആഘാതമൊന്നും ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പുതിയ വകഭേദത്തിന് മുമ്പേ കണ്ടെത്തിയ XBB.1.16, XBB.2.3 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോഴും കൊവിഡ് വൈറസ് ബാധയുമായെത്തുന്ന ഏറ്റവുമധികം പേരില്‍ കണ്ടെത്തുന്നത്. പുതിയ വകഭേദം രണ്ട് മാസം മുമ്പ് കണ്ടെത്തിയ മഹാരാഷ്ട്രയില്‍ രണ്ട് ദിവസം മുമ്പുള്ള കണക്ക് പ്രകാരം നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 115 ആണ്.
ഇറിസ് എന്ന് വിളിക്കുന്ന ഒമിക്രോണ്‍ വകഭേദം EG.5.1 ജൂലൈ 31നാണ് യുകെയില്‍ സ്ഥിരീകരിച്ചത്. നിലവില്‍ യുകെയില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്ത് EG.5.1 വകഭേദം അതിവേഗം വ്യാപിക്കുന്നു എന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ EG.5.1 കാരണം ഇത്തരമൊരു അവസ്ഥ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് ഡോ. രാജേഷ് വ്യക്തമാക്കുന്നു.
പുതിയ സ്ട്രെയിനിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാൻ ഇപ്പോഴും നിർദ്ദേശിക്കുന്നു. ലക്ഷണങ്ങൾ ഇപ്രകാരമാണ്:
- Sore throat
- Runny nose
- Blocked nose
- Sneezing
- Dry cough
- Headache
- Wet cough
- Hoarse voice
- Muscle aches
- Altered smell






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.