കോട്ടയം : യുവതിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിന് ചോദ്യം ചെയ്ത സഹോദരനെയും, സുഹൃത്തുക്കളെയും യുവതിയെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അയ്മനം കാവനാച്ചിറ ഭാഗത്ത് ചൂരത്ര വീട്ടിൽ മാഞ്ഞാലി എന്ന് വിളിക്കുന്ന അഖിൽ സി.ഷിജി (23), അയ്മനം പുലിക്കുട്ടിശ്ശേരി മുട്ടേൽ ഭാഗത്ത് തെക്കേക്കരിച്ചിറയിൽ വീട്ടിൽ അഖിൽ റ്റി.ബേബി (27), അയ്മനം ചാർത്താലിൽ ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന സച്ചിൻ എം.എസ് (26), അയ്മനം പുലിക്കുട്ടിശ്ശേരി ഭാഗത്ത് പന്നയ്ക്കൽ വീട്ടിൽ സബിൻ സണ്ണി(28), അയ്മനം ചാർത്താലിൽ ഭാഗത്ത് നമ്പുവാരത്തിൽ വീട്ടിൽ അഭിഷേക് പ്രസാദ് (26), അയ്മനം പരിപ്പ് ഭാഗത്ത് കോട്ടയ്ക്കൽ വീട്ടിൽ അർജുൻ കെ.അജയൻ (19) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി കസ്തൂർബാ ഭാഗത്തുള്ള പെട്രോൾ പമ്പിൽ കാറിൽ എത്തിയ യുവതിയെയും, സഹോദരനെയും, സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11:50 ന് ഗൾഫിലേക്ക് പോകുന്നതിനായി സഹോദരനും, സുഹൃത്തുക്കളോടൊപ്പം കാറിൽ കസ്തൂർബാ ഭാഗത്തുള്ള പെട്രോൾ പമ്പിൽ എത്തിയ യുവതിക്ക് നേരെ ബൈക്കിൽ എത്തിയ ഇവർ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ഇത് യുവതിയുടെ സഹോദരൻ ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് യുവതിയെയും, യുവതിയുടെ സഹോദരനെയും, സുഹൃത്തുക്കളെയും കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു.
പ്രതികളിൽ ഒരാളായ അഖിൽ സിജിക്ക് ഗാന്ധിനഗർ,കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും സച്ചിൻ എം.എസിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലും കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ പ്രദീപ് ലാൽ, ബിനുമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.