യുകെയിൽ പത്തുവയസുകാരി പാകിസ്ഥാൻ സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ് 'പിതാവ് ഉൾപ്പെടെ ഉള്ളവർ രാജ്യം വിട്ടതായി സൂചന

യുകെ: വോക്കിങിൽ വീടിനുള്ളില്‍ പത്തുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പിതാവ് ഉൾപ്പടെ മൂന്നു പേർ പ്രതികളെന്ന് സംശയം.

ഇവർക്കായി ലണ്ടൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് ശേഷം ടാക്സി ഡ്രൈവറായ പിതാവ് മാലിക് ഉര്‍ഫാന്‍ ഷരീഫ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളും രാജ്യം വിട്ടതായാണ് പോലീസ് നൽകുന്ന സൂചന.

വോക്കിങിന് സമീപമുള്ള ഹോഴ്‌സെല്‍ ഗ്രാമത്തിലെ വീടിനുള്ളിലായിരുന്നു സാറ ഷരീഫ് എന്ന പത്തു വയസ്സുകാരിയെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞ ഉടനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല ഇവർ രാജ്യം വിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയിച്ചു.

ജനങ്ങളെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സാറ ഷരീഫ് താമസിച്ചിരുന്ന വീടിന് മുന്‍പില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇപ്പോഴും പൊതുജനങ്ങള്‍ എത്തുന്നുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ആറ് കുട്ടികളുമായി പാക്കിസ്ഥാനി കുടുംബം കൊലപാതകം നടന്ന വീട്ടില്‍ താമസിക്കാന്‍ എത്തിയത്. സറേ, സസെക്സ് എന്നിവിടങ്ങളിലെ പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !