പന്തളം: എംകോം വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം.
പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി ആർ.നായരെയാണ് (22) ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ചതി പറ്റി, എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പിൽ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്.
വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാൾ അടുത്തു തന്നെ വിവാഹിതനാകുന്നുവെന്ന് ലക്ഷ്മി അറിഞ്ഞിരുന്നു.
ഈ മനോവിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് സഹപാഠികൾ രംഗത്തു വന്നിട്ടുണ്ട്. അടൂരിൽ സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിനിയായിരുന്നു. മാതാവ് ജയകുമാരി. സഹോദരൻ രജു ആർ.നായർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.