ഡൽഹി : പാർലമെന്റിൽ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്ളൈയിങ് കിസ് നല്‍കിയെന്ന ആരോപണത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്കി ബി.ജെ.പി വനിതാ എംപിമാര്‍.
രാഹുലിനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കൂടിയായ ശോഭ കരന്തലജെയാണ് പരാതി നല്‍കിയത്. 21 ബി.ജെ.പി വനിതാ എം.പിമാര്‍ പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുനേരെ രാഹുല്‍ ഫ്ളൈയിങ് കിസ് നടത്തിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. രാഹുലിന്റെ പ്രവൃത്തി സഭയിലെ വനിതാ അംഗങ്ങളുടെ അന്തസ്സിനെ മാത്രമല്ല സഭയുടെയാകെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും ബിജെപിയുടെ പരാതിയില്‍ പറയുന്നു.
പരാതിക്ക് ഇടയാക്കിയ പ്രസംഗത്തിന് ശേഷം നേരേ രാജസ്ഥാനിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന്റെ പ്രസംഗത്തിനെക്കാള് വിവാദം ചര്‍ച്ചയായതോടെ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് നേതാക്കളും പരാതി ഉന്നയിച്ചു. രാഹുലിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് പറയുന്നത്.
സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്നും ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി നേരത്തേ സഭയില്‍ ആരോപിച്ചിരുന്നു.

%20(27).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.