ഇടുക്കി: മറയൂരിൽ വീട് കുത്തി തുറന്ന് മോഷണശ്രമം നടത്തിയ കേസിൽ തമിഴ്നാട്ടിലെ കൊടും കുറ്റവാളികൾ ഉൾപ്പെടുന്ന നാലംഗ സംഘം പിടിയിൽ.
കൊലപാതകവും മോഷണവും മറ്റു അക്രമങ്ങളും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട കുറ്റവാളികളാണ് പിടിയിലായത് . മറയൂർ കോട്ടക്കുളം സ്വദേശി സതീഷിന്റെ വീട്ടിലെ മോഷണ ശ്രമത്തെ തുടർന്നുള്ള കേസിൽ ആണ് പ്രതികളെ പിടികൂടിയത്.സതീഷിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ വാതിൽ കുത്തി തുറന്ന് മോഷണ ശ്രമം നടന്നത് ഇന്നലെ . വാതിൽ കുത്തി തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാരെ പ്രതികൾ അപായപ്പെടുത്താൻ ശ്രമിച്ചു.
പ്രതികളെ കീഴ്പ്പെടുത്താൻ വീട്ടുകാർ തുനിഞ്ഞപ്പോൾ ആയിരുന്നു അപായ ശ്രമം. തുടർന്ന് രക്ഷപ്പെട്ട പ്രതികളെയാണ് ഇന്ന് പിടികൂടിയത്. കൊലപാതകം, കവർച്ച എന്നിവ ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ തമിഴ്നാട് മുപ്പടാതി അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശി ബാലമുരുകൻ,
കൊലക്കേസ് പ്രതിയായ ചെമ്പട്ടി സ്വദേശി തമിഴ് സെൽവൻ, മധുര ചൊക്കലിംഗപുരം സ്വദേശി ദിലീപ്, ശിവഗംഗ തിരുപ്പത്തൂർ സ്വദേശി ചക്രവർത്തി ഹൈദരലി എന്നീ കൊടും കുറ്റവാളികളാണ് പിടിയിലായത് . പ്രതികളെ മറയൂർ പോലീസ് പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെയാണ്.
സതീഷിന്റെ വീട്ടിൽ നിന്ന് മോഷണശ്രമം പാളിയതിനെ തുടർന്ന് രക്ഷപ്പെട്ട പ്രതികൾ മറയൂർ പത്തടിപ്പാലത്തെ പുഷ്പാംഗതന്റെ വീട്ടിൽ നിന്ന് നായ്ക്കുട്ടികളെ മോഷ്ടിച്ചു. പുലർച്ചെ അഞ്ചരയോടെ നായ്ക്കുട്ടികളുമായി പോകുന്ന വാഹനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
പോലീസ് പിന്തുടരുന്നത് കണ്ട് ചട്ടമൂന്നാർ ഭാഗത്ത് വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കൾ തേയിലത്തോട്ടത്തിലൂടെ രക്ഷപ്പെടാൻ ശ്രമം നടത്തി. പോലീസ് സംഘം പ്രദേശത്തെ അമ്പതോളം ചെറുപ്പക്കാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കുറ്റവാളികളെ പിടികൂടുകയായിരുന്നു.
പോലീസിനെയും നാട്ടുകാരെയും കല്ലെറിഞ്ഞ് ഓടിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.