മേലുകാവ് ടൗണിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഗുണ്ടാവിളയാട്ടം....

പാലാ: മേലുകാവ് ടൗണിൽ സിപിഎം ലോക്കൽ സെക്രട്ടറി അനൂപും സംഘവും മദ്യപിച്ച് ലക്കുകെട്ട് ഗുണ്ടാ വിളയാട്ടം  നടത്തിയതായി ആരോപണം,

കഴിഞ്ഞ ദിവസം വൈകിട്ട്  KVMS മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് 'സജി മാധവൻ ചാഞ്ഞ പ്ലാക്കലിനെ '  അകാരണമായി ക്രൂരമായി മർദ്ധിക്കുകയും.

ശേഷം മദ്യലഹരിയിൽ മേലുകാവ് ടൗണിൽ ലോക്കൽ സെക്രട്ടറിയും സംഘവും വാഹനങ്ങൾ തടഞ്ഞുനിർത്തുകയും മറ്റാളുകളെ ഉപദ്രവിക്കുകയും ചെയ്തതായിയും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മേലുകാവ് പോലീസിനെ കയ്യേറ്റം ചെയ്യുകയും പോലീസ് വാഹനം തല്ലി തകർക്കാൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും  ചെയ്തതായി ജനങ്ങൾ പറയുന്നു.

ഇടതു പക്ഷ സർക്കാരിന്റെകീഴിൽ അധികാരത്തിന്റെ മറവിൽ ചെയ്ത ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പോലീസിന് പോലും നോക്കിനിൽക്കാനെ സാധിച്ചുള്ളൂ എന്ന് സ്ഥലത്തെ ജനപ്രതിനിധികൾ പറയുന്നു.

ബ്ലേഡ് പിരിവും മറ്റ് ഗുണ്ടാ പ്രവർത്തനങ്ങളുമായി നടക്കുന്ന ഈ സംഘം ഏറെ നാളുകളായി മേലുകാവിൽ ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്ന് KVMS നേതാക്കൾ ആരോപിച്ചു.

മദ്യലഹരിയിൽ എതിർ പാർട്ടിക്കാരെയും പൊതുജനങ്ങളെയും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുക എന്നത് അനൂപിന്റെ സ്ഥിരം പതിവാണെന്ന് KVMS മീനച്ചിൽ താലുക്ക് യൂണിയൻ പ്രസിഡന്റ്‌ പറഞ്ഞു.  ഇയാൾക്കെതിരെ നിലവിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണെന്നും സജീ മാധവൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !