നൂറു കണക്കിനു വര്‍ഷം മുൻപ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മരുന്നായി ഉപയോഗിച്ചിരുന്ന ഒന്നാണ്.
ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ ശ്വേത അരുണ രക്തകോശങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്നിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തതിന് ഉന്മേഷം പകരുന്നതാണ്
അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളര്‍ച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാന്‍ റംമ്ബുട്ടാനില് ധാരാളമായി അടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും.
നാരുകള്‍ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് ശമിപ്പിക്കും. വണ്ണം കുറയ്ക്കാനും റംമ്ബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചര്‍മം കൂടുതല്‍ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും.
മുടി നന്നായി വളരാനും റംബൂട്ടാനെ ആശ്രയിക്കാം. ഇതിന്റെ ഇലകള്‍ നന്നായി അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂര്‍ന്നു വളരാന്‍ ഇതു സഹായിക്കും.
കേരളത്തില്‍ അതിവേഗം പ്രചരിക്കുന്ന ഫലവര്‍ഗമാണ് റംബൂട്ടാൻ ഇന്ത്യാനേഷ്യന്‍ സ്വദേശിയാണെങ്കിലും മലയാള നാടിന്റെ മനസിനെ കീഴടക്കന്‍ റംമ്ബൂട്ടാന്‍ അതിവേഗം കഴിഞ്ഞു. ഹെയറി ലിച്ചി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ പഴത്തിന്റെ ശാസ്ത്രനാമം നെഫേലിയം ലെപ്പേസിയമെന്നാണ്. മൃദുവായ ഇളം മഞ്ഞയോ പച്ചയോ നിറം കലര്‍ന്ന മുളളുകളാണ് പഴത്തിന്റെ തൊലി മുഴുവന്‍. തൊലി പൊളിച്ചാല്‍ കുരുവിനു ചുറ്റും മാംസളമായ ഭാഗം കാണാം. ഇതാണ് ഭക്ഷ്യയോഗം.
വെള്ളവും വേണ്ട വളവും വേണ്ട,വിത്തെറിഞ്ഞാല്‍ മതി.റംബൂട്ടാൻ പടര്ന്നുപന്തലിച്ചോളും.അത്യാവശ്യം കായ്ഫലമുള്ള ഒരു മരത്തില്‍ നിന്നും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും വരുമാനം കിട്ടും.മുറ്റത്ത് തണല്‍മരമായി പോലും നടാം.ഇനി ആര്‍ക്കെങ്കിലും ശാസ്ത്രീയമായ രീതിയില്‍ നടണമെങ്കില്‍ അതിനും വഴിയുണ്ട്.
നടുന്ന രീതി
ഇടത്തരം പൊക്കത്തില്‍ വളരുന്ന ചെടിയാണിത്. വിത്ത് പാകി, തൈകള്‍ കിളിര്‍പ്പിച്ചെടുത്തും എയര്‍ ലെയറിംഗ് രീതി മുഖേനയും റംമ്ബൂട്ടാന്റെ വംശവര്‍ദ്ധനവ് നടത്തിവരുന്നുണ്ട്. ചെറുവിരല്‍ വണ്ണമുളള ചില്ലകളില്‍ ലെയറിംഗ് ചെയ്യാം. മഴ തുടങ്ങുന്ന അവസരത്തിലാണ് ഇത് ചെയ്യേണ്ടത്. ചെറുവിരല്‍ കനത്തിലുളള കമ്പുകൾ തെരഞ്ഞെടുത്ത്, അതിന്റെ അറ്റത്തു നിന്നും 45 സെന്റിമീറ്റര്‍ താഴെയായിട്ടാണ് ലെയറിംഗ് നടത്തേണ്ടത്.
രണ്ടര സെന്റീമീറ്റര്‍ നീളത്തിലായി കമ്പിൽ നിന്ന് തൊലി നീക്കണം. ഇങ്ങനെ തൊലി നീക്കിയ ഭാഗത്ത് അറക്കപ്പൊടി, മണല്‍, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത മിശ്രിതം വച്ച് നന്നായി അമര്‍ത്തി പോളീത്തീന്‍ കവറിനാല്‍ ബന്ധിക്കണം. രണ്ടു മാസം കഴിയുന്നതോടെ ഈ ഭാഗത്ത് വേര് തേടി കഴിഞ്ഞിട്ടുണ്ടാകും.
നന്നായി വേരു വന്നാല്‍ മുറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. വിത്തുകള്‍ നേരിട്ട് മണ്ണിലും നടാം. തൈകളാണ് ഒന്നുകൂടി നല്ലത്. മഴ സമയത്ത് നടുന്നതാണ് നല്ലത്. ഒന്നിലേറെ തൈകള്‍ നടുന്നയവസരത്തില്‍ ആവശ്യത്തിന് അകലം നല്‍കണം. ജൈവവളം ചേര്‍ത്ത് നന്നായി നനക്കുന്നത് റംമ്ബൂട്ടാന്റെ വിളവ് കൂട്ടും. മൂന്നു- നാലു വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.