കെ.എസ്.ഇ.ബി ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ അറസ്റ്റിൽ

കോട്ടയം :നീണ്ടൂർ കെ.എസ്.ഇ.ബി ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓണം തുരുത്ത്, പ്രവിത്താനം, പടിഞ്ഞാറെകുറ്റിയിൽ വീട്ടിൽ ഷിജോ പി.ബി (39) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ആറാം തീയതി വൈകുന്നേരത്തോട്കൂടി നീണ്ടൂർ കെ.എസ്.ഇ.ബി ഓഫീസിന്റെ ഫ്രണ്ട് ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി, ഓഫീസ് ഫോണ്‍ തള്ളി താഴെ ഇടുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സാഗർ എം.പി, സി.പി.ഓ മാരായ സൈഫുദ്ദീൻ, ഡെന്നി പി ജോയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !