ന്യൂഡൽഹി: സ്വവര്‍ഗ ലൈംഗീക ബന്ധം, വിവാഹേതര ബന്ധം, തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകള്‍ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍.
പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം പൂര്‍ണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്.ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ് നിയമങ്ങള്‍ക്ക് പേരിട്ട് അവതരിപ്പിച്ചത്.
നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബില്ലിനേക്കുറിച്ച് പറഞ്ഞു. 19ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ശേഖരിക്കും.
കോടതികളില്‍ വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് കിട്ടും. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ല്‍ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.