നേഴ്‌സുമാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ 1,800 പ്രത്യേക അതിഥികള്‍', സെല്‍ഫി പോയിന്റുകള്‍: സ്വാതന്ത്ര്യ ദിനത്തിനായുള്ള കേന്ദ്രത്തിന്റെ ബിഗ് പ്ലാന്‍,

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡല്‍ഹി ചെങ്കോട്ട. നേഴ്‌സുമാരും കര്‍ഷകരും ഉള്‍പ്പെടെ 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക.

ക്ഷണിക്കപ്പെട്ടവര്‍ക്കായി ഇതുവരെ 17,000 ക്ഷണ കാര്‍ഡുകള്‍ വിതരണം ചെയ്തു. അൻപത് നേഴ്‌സുമാരും അവരുടെ കുടുംബങ്ങളും പ്രത്യേക ക്ഷണപ്രകാരം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കൂടാതെ, 50 ഖാദി തൊഴിലാളികള്‍, അതിര്‍ത്തി റോഡുകളുടെ നിര്‍മ്മാണം, അമൃത് സരോവര്‍, ഹര്‍ഘര്‍ ജല്‍ യോജന എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടാതെ 50 വീതം പ്രൈമറി സ്കൂള്‍ അധ്യാപകര്‍, നഴ്സുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് (75) ദമ്ബതിമാരെയും ക്ഷണിച്ചിട്ടുണ്ട്.

ഭരണത്തില്‍ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ "ജൻ ഭാഗിദാരി" പ്രേരണയുടെ ഭാഗമായാണ് 'വിശിഷ്‌ട അതിഥികളെ' ക്ഷണിച്ചിരിക്കുന്നത്. 

660ലധികം ഗ്രാമങ്ങളിലെ 400ലധികം സര്‍പഞ്ചുമാര്‍ക്കും ക്ഷണമുണ്ട്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷൻ പദ്ധതിയില്‍ നിന്ന് 250 പേരെയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയിലും 50 പേര്‍ വീതവും

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ സെൻട്രല്‍ വിസ്ത പദ്ധതിയുടെ 50 ശ്രമ യോഗികള്‍ (നിര്‍മ്മാണ തൊഴിലാളികള്‍) എന്നിവര്‍ പ്രത്യേക ക്ഷണം കിട്ടിയവരില്‍ ഉള്‍പ്പെടുന്നു.ചെങ്കോട്ടയില്‍ പുഷ്‌പാലങ്കാരങ്ങള്‍ പൂര്‍ത്തിയായി. 

പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച G-20 ലോഗോ ഈ വര്‍ഷത്തെ പ്രധാന സവിശേഷതയാണ്. പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് 21 തോക്ക് സല്യൂട്ട്, ചെങ്കോട്ടയില്‍ പതിവ് പ്രസംഗം എന്നിവ നടക്കും. ശേഷം രാജ്യത്തുടനീളമുള്ള എൻസിസി കേഡറ്റുകള്‍ ആലപിക്കുന്ന ദേശീയ ഗാനത്തോടെ ചടങ്ങിന് സമാപനമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !