ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ 32 കാരന്റെ ജഡം 26 ദിവസങ്ങള്‍ക്ക് ശേഷം ഓടയില്‍ നിന്നും കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ മൂള്‍ചന്ദില്‍ നിന്നും കാണാതായ ഇരയെ ദ്വാരകയിലെ സെക്ടര്‍ 14 ബിയിലെ ഓടയില്‍ നിന്നുമാണ് കണ്ടെത്തിയത്.
പ്രതി ശശാങ്ക് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇരയെ കൊലപ്പെടുത്തിയതെന്നാണ് ശശാങ്ക് സിംഗിന്റെ മറുപടി.വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയില്‍ കൊണ്ടിടുകയായിരുന്നു. ജൂലൈ 9 മുതലാണ് ഇരയെ കാണാതായത്. ജൂലൈ 14 ന് ഇരയുടെ പിതാവിനെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് പിന്നീട് സംസാരിച്ച് 15 ലക്ഷമാക്കി കുറച്ചു. ഇതോടെ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടു പോകലിന് അംബേദ്ക്കര്‍ നഗര്‍ പോലീസ് കേസുമെടുത്തു.
പിന്നീടാണ് ഇരയും പ്രതിയും തമ്മില്‍ പരസ്പരം അറിയാവുന്നവരായിരുന്നെന്ന് പോലീസിന് മനസ്സിലായത്. ജൂണ്‍ 20 ന് സിംഗും ഇരയും ഒരു പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. അതിന് ശേഷം അഞ്ചാറ് തവണ കൂടി ഇരുവരും കണ്ടു. ഇര ഒരു ജോലിക്ക് ശ്രമിച്ചപ്പോള്‍ സഹായിച്ചത് സിംഗായിരുന്നു.
ഇരുവരും ജൂലൈ 9 ന് മൂള്‍ചന്ദില്‍ വെച്ച് കാണാമെന്നും തീരുമാനിച്ച ഇരുവരും അന്ന് സിംഗിന്റെ കാറില്‍ ദ്വാരകയ്ക്ക് പോകുകയും ചെയ്തു. എന്നാല്‍ സ്വവര്‍ഗ്ഗ പ്രണയത്തന്മേലുള്ള ലൈംഗിക താല്‍പ്പര്യത്തെ മുന്‍ നിര്‍ത്തിയുണ്ടായ വഴക്കില്‍ സിംഗ് ഇരയെ വെടിവെച്ചു കൊന്നു. അതേസമയം ആരാണ് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നോ സമ്മര്‍ദ്ദം ഉണ്ടാക്കിയതെന്നോ വ്യക്തമാക്കിയിട്ടില്ല.
തുടന്ന് ഒരു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ദ്വാരകയിലെ ഒരു മാളിന് സമീപത്ത് നിന്നും ഇവര്‍ പിസാ വാങ്ങുന്നത് കണ്ടു. ഇതിന്റെ പണം നല്‍കിയത് ഇരയായിരുന്നു.
പിന്നീട് ഇരുവരും ഒരു ബീയര്‍ കൂടി വാങ്ങി സെക്ടര്‍ 14 ലെ ആളൊഴിഞ്ഞ കോണിലേക്ക് പോയി. അവിടെയിരുന്ന ഇരുവരും ബീയര്‍ കഴിച്ചു. അതിന് ശേഷം ഇരുവരും തമ്മിലുള്ള വഴക്ക് മൂത്തപ്പോള്‍ സിംഗ് തോക്കെടുത്ത് സുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തി. ബീഹാറിലുള്ള തന്റെ ഒരു സുഹൃത്തില്‍ നിന്നും ഇയാള്‍ ഇതിനായി ഒരു പിസ്റ്റള്‍ വാങ്ങിയിരുന്നു.
സിംഗ് പിന്നീട് തന്റെ കാര്‍ വൃത്തിയാക്കി രക്തക്കറ പറ്റിയ സാധനങ്ങളെല്ലാം യമുനയില്‍ തട്ടി. ജൂലൈ 12 ന് പിസ്റ്റളും നദിയില്‍ എറിഞ്ഞു. മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി ആയിരുന്നതിനാല്‍ പോലീസ് അവരുടെ വെബ്സൈറ്റില്‍ കാണാതായവരുടെ വിവരങ്ങള്‍ നല്‍കാറുണ്ടെന്ന് സിംഗിന് അറിയായിരുന്നു. ഇതോടെ പോലീസിനെ വഴി തെറ്റിക്കാനുള്ള നീക്കം തുടങ്ങി.
ജൂലൈ 13 ന് പുതിയൊരു സിം വാങ്ങി ഇരയുെട പിതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ അനേകം കോളുകള്‍ക്ക് ഇടയില്‍ മകന് തട്ടിക്കൊണ്ടു പോകലിന് ഇരയായെന്നതിന്റെ തെളിവ് കാണിക്കാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ കോള്‍ ഡിസ്കണക്ട് ചെയ്തു.
ദ്വാരകാ മാളിലെ ടെലിവിഷന്‍ ഫൂട്ടേജിന് പുറമേ സിംഗ് കൊലപാതകത്തിന് തൊട്ടുപിന്നാലെ നോയ്ഡയിലെ ഒരു എടിഎമ്മില്‍ നിന്നും 27,000 രൂപ പിന്‍വലിച്ചതായും പോലീസ് കണ്ടെത്തി.
ഒരു ഹെല്‍മറ്റും ധരിച്ചായിരുന്നു സിംഗ് എടിഎമ്മില്‍ കയറിയത്. സിംഗ് ഒരു സ്കൂട്ടറില്‍ ഇവിടേയ്ക്ക് എത്തുന്നതും ഫൂട്ടേജില്‍ ഉണ്ടായിരുന്നു. ഈ സ്കൂട്ടറിന്റെ ദൃശ്യങ്ങള്‍ വെച്ച് പരിശോധന നടത്തിയ പോലീസ് അത് സണ്‍ലൈറ്റ് കോളനിയില്‍ നിന്നുമാണ് വന്നതെന്ന് മനസ്സിലാക്കി. ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെ സിംഗിനെ അറസ്റ്റ് ചെയ്തു.
ഇയാളുടെ വീട്ടില്‍ നിന്നും വിവിധ സിമ്മുകളുള്ള 14 മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയത്. കുറ്റകൃത്യത്തിന് കാറും സ്കൂട്ടറും ഉപയോഗിച്ചു. പോലീസ് സമയത്ത് ഇടപെടുകയായിരുന്നെങ്കില്‍ മകനെ തിരിച്ചു കിട്ടുമായിരുന്നെന്ന ഇരയുടെ കുടുംബത്തിന്റെ ആരോപണം പോലീസ് തള്ളിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.