ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പടിയുന്നത് തടയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാം.ഓട്സ്
ഭക്ഷണക്രമത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നുത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ദിവസവും രാവിലെ ഓട്സ് കഴിക്കുക. ഓട്സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ കൊളസ്ട്രോളിനെ വരുതിയിലാക്കുന്നു.
കൊഴുപ്പ് കുറഞ്ഞ മാംസം
കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കാംക. ദിവസേന കഴിക്കുന്ന മാംസ്യത്തിന്റയും റെഡ് മീറ്റിന്റയും സ്ഥാനത്ത് കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാക്കുന്നു.
അവക്കാഡോ
ആവക്കാഡോ ഈ കാലാവസ്ഥയില്‍ നാം ധാരാളം കഴിയ്ക്കേണ്ട പഴങ്ങളില്‍ പ്രധാനമായ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
മുട്ട
മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു വ്യാജ വാര്‍ത്ത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണ്.
ബദാം
ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും പ്രദാനം ചെയ്യുന്നു. കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.