ഭാര്യക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി, മക്കളുടെ കൺമുന്നിലിട്ട് ഭാര്യയെ കൊന്ന് ഭർത്താവ്.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മക്കൾ നോക്കി നിൽക്കെ എസ്‌യുവിയില്‍ അമ്മയെ 37കാരനായ ബിസിനസുകാരന്‍ കഴുത്തുഞെരിച്ച്‌ കൊന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഭാര്യയെ നിരവധിപ്പേര്‍ ഫോളോ ചെയ്യുന്നതിലുള്ള അസൂയയും അപകര്‍ഷതാബോധവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.യുവാവിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ സുല്‍ത്താന്‍പൂരില്‍ വച്ചാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ തന്റെ അക്കൗണ്ട് കാണുന്നതില്‍ നിന്ന് യുവതി ഭര്‍ത്താവിനെ ബ്ലോക്ക് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇത് 37കാരനില്‍ അരക്ഷിത ബോധം സൃഷ്ടിച്ചതായും പൊലീസ് പറയുന്നു. 

കൂടാതെ തന്റെ അഭാവത്തില്‍ സോഷ്യല്‍മീഡിയ ആരാധകര്‍ ഭാര്യയെ സ്ഥിരമായി സന്ദര്‍ശിക്കുന്നതായും 37കാരന്‍ സംശയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.ഇരുവര്‍ക്കും 12 വയസുള്ള മകളും അഞ്ചു വയസുള്ള മകനുമാണ് ഉള്ളത്. ട്രാവല്‍ ടൂറിസം ഏജന്‍സി നടത്തുകയാണ് 37കാരന്‍.

റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. റായ്ബറേലിയിലേക്ക് പോകുന്നതിന് പകരം പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയിലേക്ക് 37കാരന്‍ വാഹനം തിരിച്ചുവിട്ടു. സുല്‍ത്താന്‍പൂരിലെ മുജേഷ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

 പ്രകോപിതനായ യുവാവ് മക്കള്‍ നോക്കിനില്‍ക്കേ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഈസമയത്ത് അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം സംശയം തോന്നി വാഹനം നിര്‍ത്തി. ചോദിച്ചപ്പോള്‍ മക്കളാണ് അച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞതെന്നും പൊലീസ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !