വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴം. വിറ്റാമിൻ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ശക്തമായ ആന്റിഓക്സിഡന്റായും ഈ വിറ്റാമിൻ പ്രവര്‍ത്തിക്കുന്നു. സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ, ചെമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ കിവികളില്‍ നിറഞ്ഞിരിക്കുന്നു.ആരോഗ്യകരമായ കൊളാജൻ ഉല്പാദനത്തിനും കോപ്പര്‍ സഹായിക്കുന്നു. കോശങ്ങളുടെ ദ്രാവക സന്തുലിതാവസ്ഥയില്‍ പൊട്ടാസ്യം നിര്‍ണായക പങ്ക് വഹിക്കുന്നു, കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇത് പ്രധാനമാണ്.
കിവി പഴത്തിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ ഒരു പ്രധാന ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യും.
ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന എൻസൈം എന്ന ഘടകം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത മലബന്ധം പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു. കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്, വൻകുടല്‍ എന്നിവയിലെ അര്‍ബുദങ്ങള്‍ തടയുന്നതിന് കിവിപ്പഴം സഹായിക്കുന്നു.
കിവി കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തും. നാല് ആഴ്ച കിവി കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങളുള്ള മുതിര്‍ന്നവരില്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കത്തിലേക്ക് നയിച്ചുവെന്ന് ഒരു പഠനം കണ്ടെത്തി.
മാനസികാവസ്ഥയ്ക്കും ശരീരഭാരം നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിന്റെ മറ്റ് പല വശങ്ങള്‍ക്കും ഉറക്കത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ഭക്ഷണക്രമം പല തരത്തില്‍ നിങ്ങളുടെ ഉറക്കത്തില്‍ വലിയ സ്വാധീനം ചെലുത്തും.
കിവികള്ക്കുള്ളില് കാണപ്പെടുന്ന കറുത്ത വിത്തുകളില്‍ ചെറിയ അളവില്‍ ആരോഗ്യകരമായ ചില കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പോളിഅണ്‍സാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍. ഒരു കിവിയില്‍ രണ്ട് ഗ്രാമില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.
പോളിഫെനോള്‍സ് എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് കിവി. എല്ലാ വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും പുറമേ, ഫിനോള്‍സ്, കരോട്ടിനോയിഡുകള്‍ തുടങ്ങിയ ഫൈറ്റോകെമിക്കല്‍ ആന്റിഓക്സിഡന്റുകള്‍ കിവികളില്‍ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യത്തിനും കിവി പഴം സഹായിക്കും. നിരവധി പഠനങ്ങള്‍ ഹൃദയാരോഗ്യത്തിന് കിവിയുടെ ഗുണങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഇത് ആന്റിഓക്സിഡന്റ്, നോണ്‍-ആൻറി ഓക്സിഡന്റ് ഗുണങ്ങളിലൂടെ ഈ ഗുണങ്ങള്‍ നല്‍കുന്നുവെന്ന് നിര്‍ദ്ദേശിക്കുന്നു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.