ചെറിയ രീതിയിലുള്ള പൊള്ളലേറ്റാല്‍ വീട്ടില്‍ ചെയ്യാം ഈ പരിഹാര മാര്‍ഗങ്ങള്‍

അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുള്ള പത്രങ്ങളില്‍ തൊടുക, ചൂടുള്ള എണ്ണ, കോഫി, തുടങ്ങിയവ കയ്യിലോ ദേഹത്തോ വീഴുക, എന്നിവയെല്ലാം പൊള്ളലിന് കാരണമാകുന്നു.

ഗാര്‍ഹിക അപകടങ്ങളില്‍ ഏറ്റവും സാധാരണമായത് പൊള്ളലേല്‍ക്കുന്നത് തന്നെയാണ്. മൂന്ന് ഇഞ്ചില്‍ താഴെയുള്ള ചെറിയ പൊള്ളലുകള്‍ക്ക് വീട്ടില്‍ തന്നെ ചെറിയ പൊടികൈകളിലൂടെ പരിഹരിക്കാം. എന്നാല്‍ വലിയ രീതിയിലുള്ള പൊള്ളലുകള്‍ക്ക് ഡോക്ടറുടെ വൈദ്യ സഹായം തേടേണ്ടത് ഏറെ പ്രധാനമാണ്.

പൊള്ളലുണ്ടാകുന്ന സ്ഥലത്തു ചെറിയ തണുപ്പുള്ള വെള്ളത്തില്‍ മുക്കിയ തുണി പൊള്ളിയതിൻ്റെ മുകളില്‍ ഇടുന്നത് ഗുണം ചെയ്യും. 5 മുതല്‍ 10 മിനിറ്റിൻ്റെ ഇടവേളകളില്‍ ഇങ്ങനെ ചെയ്യുന്നതാണ് ഏറെ നല്ലത്. അമിതമായി തണുത്ത വെള്ളം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം കാരണം ഇത് മുറിവിന് കൂടുതല്‍ ചൊറിച്ചിലുണ്ടാക്കാൻ കാരണമാകും.

കറ്റാ‍ര്‍വാഴ. ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഫംഗല്‍ ഗുണങ്ങള്‍ പൊള്ളലുണ്ടായാല്‍ അത് മാറ്റാൻ ഏറെ സഹായിക്കും. ചെറിയ തരത്തിലുള്ള പൊള്ളലുകള്‍ മാറ്റാൻ ഏറെ നല്ലതാണ് കറ്റാ‍‍ര്‍വാഴയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

തേൻ. ഇതിൻ്റെ ആൻ്റി ബാക്ടീരിയല്‍ ആൻ്റി ഫംഗല്‍ ഗുണങ്ങള്‍ മുറിവ് ഉണക്കാൻ നല്ലതാണ്. പണ്ട് കാലം മുതലെ ആളുകള്‍ തേൻ പല തരത്തില്‍ ഉപയോഗിക്കാറുണ്ട്.

കൈയിലോ കാലിലോ ചെറിയ പൊള്ളലുകള്‍ ഉണ്ടായാല്‍ ആദ്യം ചെയ്യേണ്ടത് വെള്ളത്തില്‍ കഴുകുക എന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !